Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിസോറാം ക്വാറി അപകടം; മരണസംഖ്യ 11ആയി

text_fields
bookmark_border
Mizoram Stone Quarry Collapse
cancel

ഐസ്വാള്‍: മിസോറാമിൽ പാറ ക്വാറി ഇടിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ 11ആയി. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾകൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ 11ആയി ഉയർന്നത്. ബിഹാർ സ്വദേശികളായ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം എട്ടുപേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തിരുന്നു.

ഹ്നഹ്തിയാൽ ജില്ലയിലെ മൗദറിൽ തിങ്കളാഴ്ചയാണ് ക്വാറി ഇടിഞ്ഞ് വീണത്. ക്വാറി ഇടിഞ്ഞ വീണ സമയം 12 ഓളം തൊഴിലാളികളായിരുന്നു ജോലിയിൽ ഉണ്ടായിരുന്നത്. ഉച്ചഭക്ഷണ ശേഷം തിരികെ ജോലിക്ക് കയറിയ ഉടനെയായിരുന്നു അപകടം.

കാണാതായ ഒരാൾക്കായ് ബി.എസ്.എഫ്, അസം റൈഫിൾസ്, എൻ.ഡി.ആർ.എഫ്, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. അപകടം നടന്നയുടൻ പ്രദേശവാസികളും സന്നദ്ധ സംഘടനകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. രണ്ടര വർഷമായി ക്വാറി പ്രവർത്തനം തുടങ്ങിയിട്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 3 More Killed In Mizoram Stone Quarry Collapse, Total Count Now 11
Next Story