Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹിമാചലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

text_fields
bookmark_border
രാവിലെ 8.42ഓടെയാണ് ഭൂചലനമുണ്ടായത്
earthquake
cancel

ഷിംല: ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 8.42ഓടെയാണ് ഭൂചലനമുണ്ടായത്. കെട്ടിടങ്ങളിൽ കുലുക്കം അനുഭവപ്പെട്ടതോടെ ആളുകൾ പരിഭ്രാന്തരായി.

ഭൂനിരപ്പിൽ നിന്ന് ഏഴ് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

രാ​ജ്യ​ത​ല​സ്ഥാ​നമായ ഡൽഹിയിൽ ഫെബ്രുവരി 17ന് റി​ക്ട​ർ സ്കെ​യി​ലി​ൽ 4.0 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ചലനമുണ്ടായിരുന്നു. പു​ല​ര്‍ച്ചെ 5.36നാ​യി​രു​ന്നു ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ ശ​ക്ത​മാ​യ പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ടത്. നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​രുന്നില്ല. ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ളി​ൽ കു​ലു​ക്കം അ​നു​ഭ​വ​പ്പെ​ടു​ക​യും ക​ട്ടി​ലു​ക​ള​ട​ക്കം ഇ​ള​കു​ക​യും ചെ​യ്ത​തോ​ടെ പ​രി​​ഭ്രാ​ന്ത​രാ​യ ആ​ളു​ക​ൾ പു​റ​ത്തേ​ക്കോ​ടി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - 3.7 Magnitude Earthquake Hits Himachal Pradesh's Mandi
Next Story