Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃണമൂൽ പ്രവർത്തകനെ കൊലപ്പെടുത്തിയ നാല് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ

text_fields
bookmark_border
തൃണമൂൽ പ്രവർത്തകനെ കൊലപ്പെടുത്തിയ നാല് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ
cancel

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ്​ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ നാല് ബി.ജെ.പി പ്രവർത്തകരെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. പശ്ചിമ ബംഗാളിലെ ബിർഭം ജില്ലയിൽ സൂരിയിലെ ബിജെപി ഓഫിസിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്​.

മേയ് എട്ടിനാണ്​ കേസിനാസ്​പദമായ സംഭവം. ഖൈറസോൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുക്തിനഗർ ഗ്രാമത്തിൽ തൃണമൂൽ അനുയായിയായ കാന്ത ബൗരിയെ ബി.ജെ.പി അക്രമി സംഘം മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്​തു.

ഒരു ചടങ്ങിൽ പങ്കെടുത്ത നിരപരാധികളായ പാർട്ടിപ്രവർത്തകരെ പ്രകോപനമില്ലാതെ ബി.ജെ.പി സംഘം അക്രമിക്കുകയായിരുന്നുവെന്ന്​ തൃണമൂൽ നേതാക്കൾ പറഞ്ഞു. അതേസമയം, തൃണമൂൽ പ്രവർത്തകർ ഗ്രാമത്തിൽ അക്രമം അഴിച്ചുവിട്ടിരുന്നുവെന്നും ഇത്​ കൊലപാതകത്തിൽ കലാശിച്ചതാണെന്നും ബി.ജെ.പി നേതാക്കൾ ആരോപിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 4 BJP Workers Arrested In Murder Case Of Trinamool Supporter
Next Story