Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യ തിരിച്ചടിച്ചു; നാല്​ പാക്​ സൈനിക ​േപാസ്​റ്റുകൾ തകർത്തു

text_fields
bookmark_border
ഇന്ത്യ തിരിച്ചടിച്ചു; നാല്​ പാക്​ സൈനിക ​േപാസ്​റ്റുകൾ തകർത്തു
cancel

ന്യൂഡല്‍ഹി: നിയന്ത്രണ രേഖക്ക് സമീപം ഇന്ത്യന്‍ സൈന്യം ശനിയാഴ്ച രാത്രി നടത്തിയ തിരിച്ചടിയില്‍ നാല് പാക് പോസ്റ്റുകള്‍ തകര്‍ത്തു. കെരാന്‍ മേഖലയിലായിരുന്നു തിരിച്ചടി. രാത്രി വൈകിയും ഏറ്റുമുട്ടല്‍ തുടരുകയാണ്. പാകിസ്താന്‍െറ ഭാഗത്ത് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് സൈനീക വൃത്തങ്ങള്‍ അറിയിച്ചു.

പാക് സൈന്യത്തിന്‍െറ ആക്രമണത്തില്‍ ഒരു ബി.എസ്.എഫ് ജവാന്‍ കൂടി കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ്​ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചത്​. അതിര്‍ത്തിയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയും പാക് പ്രകോപനം തുടരുകയാണ്. വെടിവെപ്പില്‍ ശനിയാഴ്ച രണ്ട് സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. വീടുകളെയും കന്നുകാലികളെയും ഉന്നംവെച്ചാണ് അതിര്‍ത്തിക്കപ്പുറത്തുനിന്ന് ഷെല്ലാക്രമണം തുടരുന്നത്. ഇതിനകം 200ലേറെ കന്നുകാലികള്‍ ചാവുകയും 600ഓളം കാലികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലായി നാല് സൈനികരും മൂന്ന് ബി.എസ്.എഫ് ഭടന്മാരും പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ 15 പാക് സൈനികരെ വധിച്ചതായി ഇന്ത്യന്‍ സൈന്യം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 4 Pak Posts Destroyed
Next Story