വിസ ചട്ടം ലംഘിച്ചെന്ന്; 60 തബ്ലീഗ് പ്രവർത്തകർ ഭോപാലിൽ അറസ്റ്റിൽ
text_fieldsഭോപാൽ: വിസ ചട്ടങ്ങൾ ലംഘിച്ചെന്നാരോപിച്ച് വിദേശികളായ 60 തബ്ലീഗ് ജമാഅത്ത് പ്രവർത്തകരെ ഭോപാൽ പെലീസ് അറസ്റ്റ് ചെയ്തു. വിവിധ മത ചടങ്ങുകളിൽ പങ്കെടുത്തതിെൻറ പേരിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഭോപാൽ റേഞ്ച് െഎ.ജി ഉപേന്ദ്ര ജെയിൻ അറിയിച്ചു. ടൂറിസ്റ്റ് വിസയിലെത്തിയ ഇവർ മത ചടങ്ങുകളിൽ പങ്കെടുക്കുന്നത് വിസ ചട്ടങ്ങളുടെ ലംഘനമാണെന്ന് ഐ.ജി വിശദീകരിച്ചു.
കിർഗിസ്താൻ, ഉസ്ബകിസ്താൻ, കസാഖ്സ്താൻ, താൻസനിയ, ദക്ഷിണാഫ്രിക്ക, മ്യാൻമർ എന്നിവടങ്ങളിൽനിന്നുള്ളവരാണ് അറസ്റ്റിലായ വിദേശികൾ. വിസ ചട്ടങ്ങൾക്കുപുറമെ ഇവർക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവൂം േകസെടുത്തിട്ടുണ്ട്. അറസ്റ്റിലായവരിൽ ചിലർ കോവിഡ് ബാധിതർ ആയതിനെ തുടർന്ന് നേരത്തേ ക്വാറൻറീനിലായിരുന്നു.
