‘െഎ ഫോർ ഇന്ത്യ’; കോവിഡ് മുറിവുണക്കാൻ 85 താരങ്ങൾ അണിനിരക്കുന്ന ഒാൺൈലൻ പരിപാടി
text_fieldsന്യൂഡൽഹി: ലോക്ഡൗണിൽ കുടുങ്ങിയവർക്ക് ആനന്ദിക്കാനും കോവിഡ് കാലത്ത് ദുരിതത്തിലായവരെ സഹായിക്കാനുമായി താരങ്ങൾ അണി നിരക്കുന്ന ഒാൺൈലൻ പരിപാടി ഒരുങ്ങുന്നു. 85 താരങ്ങൾ പങ്കെടുക്കുന്ന പരിപാടി സംവിധായകരായ കരൺ ജോഹറും സൊയ അക്തറും ചേർന്നാണ് സംഘടിപ്പിക്കുന്നത്.
ഞായറാഴ്ച വൈകീട്ട് 7.30ന് ഫെയ്സ്ബുക്കിലൂടെ സംപ്രേഷണം ചെയ്യുന്ന പരിപാടിയിൽ ഇന്ത്യക്കകത്തും പുറത്തുമുള്ള താരങ്ങൾ അണിനിരക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ഒാൺലൈൻ സംഗീതപരിപാടി എന്നാണ് സംവിധായകർ ഇതിനെ വിശേഷിപ്പിക്കുന്നത്. ‘െഎ ഫോർ ഇന്ത്യ’ എന്നാണ് പരിപാടിയുടെ പേര്.
കോവിഡിനെതിരായ യുദ്ധത്തിൽ മുന്നണിയിലുള്ളവർക്ക് ആദരം അർപ്പിക്കാനും ദുരിതത്തിലായവർക്ക് സഹായം നൽകാൻ ഫണ്ട് കണ്ടെത്താനുമാണ് പരിപാടി ആസൂത്രണം ചെയ്തതെന്ന് കരൺ ജോഹർ പറയുന്നു.
ഷാരൂഖ് ഖാൻ, കരീനാ കപൂർ, ആലിയ ഭട്ട്, എ.ആർ റഹ്മാൻ, അനുഷ്ക ശർമ, ഹൃതിക് റോഷൻ, ഫർഹാൻ അക്തർ, ജാേവദ് അക്തർ, മാധുരി ദീക്ഷിത്, വിക്കി കൗശാൽ തുടങ്ങി വലിയ താര നിരയെ തന്നെ പങ്കെടുക്കുമെന്നാണ് സംവിധായകർ പറയുന്നത്. ലോകപ്രശസ്തരായ ജോ െജാനാസ്, കെവിൻ ജൊനാസ്, നിക് ജൊനാസ്, ബ്രയാൻ ആഡംസ് തുടങ്ങിയ സംഗീതജ്ഞരും ആവേശം പകരും.
പരിപാടിയുടെ ഭാഗമായി ജനങ്ങളോട് സംഭാവന ചെയ്യാനും കരൺ അഭ്യർഥിക്കുന്നു. മുഴുവൻ വരുമാനവും സംഭാവനയും കോവിഡ് റിലീഫ് പ്രവർത്തനത്തിനാണ് നൽകുകയെന്നും അദ്ദേഹം പറയുന്നു.
