Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാർഥികൾ തമ്മിലുള്ള വഴക്കിനിടെ കുത്തേറ്റ പന്ത്രണ്ടാം ക്ലാസുകാരൻ മരിച്ചു

text_fields
bookmark_border
വിദ്യാർഥികൾ തമ്മിലുള്ള വഴക്കിനിടെ കുത്തേറ്റ പന്ത്രണ്ടാം ക്ലാസുകാരൻ മരിച്ചു
cancel

ന്യൂഡൽഹി: തെക്ക് കിഴക്കൻ ഡൽഹിയിലെ ഓഖ്‌ല മേഖലയിൽ വിദ്യാർഥികൾ ഗ്രൂപ്പ് തിരിഞ്ഞു നടത്തിയ വഴക്കിനെനിടെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി കുത്തേറ്റ് മരിച്ചു. ഓഖ്‌ലയിലെ ജെജെ ക്യാമ്പിലെ താമസക്കാരനായ 18 കാരനാണ് മരിച്ചത്. കൽക്കാജി സ്‌കൂളിലെ വിദ്യാർഥിയായിരുന്നു.

ഹൻസ്‌രാജ് സേത്തി പാർക്കിന് സമീപമാണ് വിദ്യാർഥികൾ തമ്മിൽ വഴക്കുണ്ടായത്. ഇതിനിടെ കുട്ടിയുടെ നെഞ്ചിൽ കുത്തേൽക്കുകയായിരുന്നു. കുട്ടിയെ പൂർണിമ സേതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങിയതായി പൊലീസ് അറിയിച്ചു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 (കൊലപാതകം) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A 12th grader died after being stabbed during a fight between students
Next Story