Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴ്നാട്ടിൽ കക്കൂസിൽ ഉപേക്ഷിച്ച നവജാത ശിശുവിനെ ശുചീകരണ തൊഴിലാളികൾ രക്ഷപ്പെടുത്തി

text_fields
bookmark_border
new born baby
cancel

മയിലാടുതുറൈ (തമിഴ്നാട്): തമിഴ്‌നാട്ടിലെ മയിലാടുതുറൈയിലെ ബസ് സ്റ്റാൻഡിലെ പൊതു ശൗചാലയത്തിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ശുചീകരണ തൊഴിലാളികൾ കണ്ടതിനെ തുടർന്ന് കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയും രക്ഷിക്കുകയും ചെയ്തു.

പ്രസവിച്ച് ഏതാനും മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെകക്കൂസിലെ കുളിമുറിയിൽ ബക്കറ്റിനുള്ളിൽ മൂടിവെച്ച നിലയിൽ ശുചീകരണ തൊഴിലാളികൾ കണ്ടെത്തുകയായിരുന്നു. കുഞ്ഞിന്റെ പൊക്കിൾക്കൊടി മാറ്റിയിട്ടുണ്ടായിരുന്നില്ല. സമയം കളയാതെ തൊഴിലാളികൾ കുട്ടിയെ ജില്ലാ സർക്കാർ ആശുപത്രിയിൽ എത്തിച്ചു.

കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ പരിചരണം നൽകുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പൊലീസ് മാതാപിതാക്കളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ, സംശയാസ്പദമായ ആരെയും തിരിച്ചറിഞ്ഞിട്ടില്ല. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾക്കായി പൊലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ചിട്ടുണ്ട്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - A newborn baby left in a toilet in Tamil Nadu was rescued by sanitation workers
Next Story