മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ ഒരുങ്ങി ആദിത്യ താക്കറെ
text_fieldsമുംബൈ: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ പേരമകൻ ആദിത്യ താക്കറെ മഹാരാഷ്ട്ര നിയമസ ഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. തിങ്കളാഴ്ച നഗരത്തിലെ വർളിയിൽ നടന്ന പാർട്ടി റാലിയിലാണ് ആദ ിത്യ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. വർളി മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുക.
ഇതിെൻറ ഭാഗമായി ‘ആലാരെ ആല ആ ദിത്യ’ എന്നു തുടങ്ങുന്ന പാട്ടുമായി ആദിത്യയുടെ പ്രചാരണ വിഡിയോവും പുറത്തുവിട്ടു. മഹാരാഷ്ട്രയിൽ ആദിത്യോദയമെന്നും വിഡിയോവിൽ പറയുന്നു. ആദ്യമായാണ് താക്കറെ കുടുംബത്തിൽനിന്ന് ഒരാൾ മത്സരിക്കുന്നത്.
ഇനി ആദിത്യ മഹാരാഷ്ട്ര മുഖ്യമന്ത്രിയോ ഉപ മുഖ്യമന്ത്രിയോ ആവുക എന്നതാണ് പുതുചോദ്യം. സഖ്യം തുടർന്നാൽ ആദിത്യക്ക് ഉപമുഖ്യമന്ത്രിപദം നൽകാൻ ബി.ജെ.പി തയാറാണ്. എന്നാൽ, മുഖ്യമന്ത്രിപദം രണ്ടര വർഷം വീതം പങ്കുവെക്കണമെന്നാണ് ശിവസേന ആവർത്തിക്കുന്നത്. സഖ്യം തുടരുമെന്നും സഖ്യ സമവാക്യം ഉടൻ പ്രഖ്യാപിക്കുമെന്നും ഇരു നേതാക്കളും പറയുമ്പോഴും പ്രഖ്യാപനം നീളുകയാണ്.
ഇതിനിടയിലാണ് ആദിത്യ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ഏഴു സ്ഥാനാർഥികൾക്ക് ഉദ്ധവ് എ.ബി േഫാം നൽകിയിരുന്നു. സംസ്ഥാനത്ത് സേന മുഖ്യമന്ത്രി ഉണ്ടാകുമെന്ന് താൻ അച്ഛൻ ബാൽ താക്കറെക്ക് വാക്കുനൽകിയതായി കഴിഞ്ഞ ദിവസം ശിവസേന റാലിയിൽ ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു.
