Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെക്ക് ഉടൻ മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടും -പ്രവചനവുമായി ആദിത്യ താക്കറെ

text_fields
bookmark_border
മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെക്ക് ഉടൻ മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടും -പ്രവചനവുമായി ആദിത്യ താക്കറെ
cancel

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഉടൻ ത​ന്നെ ഏക്നാഥ് ഷിൻഡെക്ക് മുഖ്യമന്ത്രിസ്ഥാനം നഷ്ടമാവുമെന്നും ഷിൻഡെയുടെ രാജി ആവശ്യപ്പെട്ടു കഴിഞ്ഞുവെന്നും ശിവസേന നേതാവ് (ഉദ്ധവ് താക്കറെ വിഭാഗം) ആദിത്യ താക്കറെ. അജിത് പവാറിന്റെ നേതൃത്വത്തിൽ എൻ.സി.പി വിമതർ കൂടി മഹാരാഷ്ട്രയിൽ സർക്കാർ വിപുലീകരണത്തിന് ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് ആദിത്യ താക്കറെയുടെ വലിയ പ്രവചനം.

''ഷിൻഡെയോട് മുഖ്യമന്ത്രിസ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടതായി കേൾക്കുന്നു. സർക്കാരിൽ തീർച്ചയായും ചില മാറ്റങ്ങൾ ഉണ്ടാകും.''-ആദിത്യ മാധ്യമങ്ങളോട് പറഞ്ഞു. എൻ.സി.പി വിമതർ എത്തിയതോടെ ഏക്നാഥെ ഷിൻഡെ വിഭാഗത്തെ ബി.ജെ.പി ഒതുക്കുന്നതായി റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ഇതിൽ പ്രതിഷേധിച്ച് ഭൂരിഭാഗം ശിവസേന വിമതരും ഉദ്ധവ് താക്കറെയുടെ അടുത്തേക്ക് തിരിച്ചെത്തുമെന്നും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഷിൻഡെ വിഭാഗത്തിൽ നിന്നുള്ള ഏതാണ്ട് 20 എം.എൽ.എമാർ തങ്ങളുമായി ബന്ധപ്പെട്ടുവെന്നും ഉദ്ധവ് താക്കറെ വിഭാഗം അവകാശപ്പെട്ടിരുന്നു.

അജിത് പവാർ അടക്കം ഒമ്പത് എൻ.സി.പി വിമതരാണ് കഴിഞ്ഞ ദിവസം പാർട്ടിയെ പിളർത്തി മഹാരാഷ്ട്ര സർക്കാരിനൊപ്പം ചേർന്നത്. അജിത് പവാറിനെ ഉപമുഖ്യമന്ത്രിയായും നിയമിച്ചിരുന്നു. അതിനിടെ, മുഖ്യമന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് ഉറപ്പിച്ച് ഷിൻഡെയും രംഗത്തുവന്നിട്ടുണ്ട്. എൻ.സി.പി വിമതരും ശിവസേനയും തമ്മിൽ പ്രശ്നങ്ങളില്ലെന്നാണ് ഷിൻഡെ അവകാശപ്പെടുന്നത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Aaditya Thackeray's big prediction amid political crisis in Maharashtra
Next Story