മൂന്ന് ആപ് സ്ഥാനാർഥികൾ എതിരില്ലാതെ രാജ്യസഭയിലേക്ക്
text_fieldsന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ മൂന്നു സ്ഥാനാർഥികളും ഡൽഹിയിൽനിന്ന് എതിരില്ലാതെ രാജ്യസഭയിലേക്ക്. മറ്റു പാർട്ടികളിൽനിന്ന് ആരും നാമനിർദേശ പത്രിക സമർപ്പിച്ചിട്ടില്ലെന്നിരിക്കേ, സ്വാതി മലിവാൾ, സഞ്ജയ് സിങ്, എൻ.ഡി. ഗുപ്ത എന്നീ ആം ആദ്മി പാർട്ടി സ്ഥാനാർഥികളാണ് എം.പിമാരാകുന്നത്.
സഞ്ജയ് സിങ്, എൻ.ഡി. ഗുപ്ത, സുശീൽ കുമാർ ഗുപ്ത എന്നിവരുടെ ആറുവർഷ കാലാവധി ഈ മാസം 27ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്. സഞ്ജയ് സിങ്ങിനും എൻ.ഡി. ഗുപ്തക്കും പാർട്ടി രണ്ടാമൂഴം നൽകി. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം വെള്ളിയാഴ്ച അവസാനിച്ചതോടെയാണ് മൂവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നുവെന്ന് വ്യക്തമായത്.

