Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബോളിവുഡ്​ താരം മിഥുൻ ചക്രവർത്തി ബി.ജെ.പിയിൽ

text_fields
bookmark_border
PM Modis rally in Kolkata
cancel

കൊൽക്കത്ത: ബോളിവുഡ്​ നടൻ മിഥുൻ ചക്രവർത്തി ബി.ജെ.പിയിൽ. ​പ്രധാനമന്ത്രി ന​േ​രന്ദ്രമോദിയുടെ മഹാറാലിയിൽ പ​ങ്കെടുത്ത്​ ബി.ജെ.പി അംഗത്വം സ്വീകരിക്കുകയായിരുന്നു.

മാർച്ച്​ -ഏപ്രിൽ മാസങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്​ തൊട്ടുമുമ്പായാണ്​ മിഥുൻ ചക്രവർത്തിയുടെ ബി.​െജ.പി പ്രവേശനം.

കഴിഞ്ഞദിവസം ബി.ജെ.പിയുടെ ബംഗാൾ തെരഞ്ഞെടുപ്പ്​ ചുമതലയുള്ള കൈലാശ്​ വിജയവാർഗിയ മിഥുൻ ചക്രവർത്തിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ താരം ബി.​െജ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു.

തൃണമൂൽ കോൺഗ്രസ്​ എം.പിയായിരുന്നു മിഥുൻ ചക്രവർത്തി. ശാരദ ചിട്ടി ഫണ്ടുമായി ബന്ധപ്പെട്ട തട്ടിപ്പ്​ കേസിൽ ആരോപണവിധേയനായതിനെ തുടർന്ന്​ നാലുവർഷമായി രാഷ്​ട്രീയത്തിൽ സജീവമല്ലായിരുന്നു അദ്ദേഹം. കടുത്ത ഇടത്​ അനുഭാവിയായിരുന്ന മിഥുൻ ചക്രവർത്തി പിന്നീട്​ തൃണമൂൽ ടിക്കറ്റിൽ രാജ്യസഭയിലെത്തുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actor Mithun Chakraborty joins BJP
Next Story