നടൻ സോനു സൂദിെൻറ കാരുണ്യത്താൽ അവർ നാട്ടിലേക്ക് പറന്നു
text_fieldsകൊച്ചി: നാളുകൾ നീണ്ട അനിശ്ചിതാവസ്ഥക്കും ആശങ്കക്കും ഒടുവിൽ അവർ ജൻമനാട്ടിലേക്ക് വിമാനം കയറി. ബോളിവുഡ് നടൻ സോനു സൂദിെൻറ കാരുണ്യത്താൽ ചാർട്ട് ചെയ്ത വിമാനത്തിലാണ് ഒഡീഷയിൽ നിന്നുള്ള 160 തൊഴിലാളികൾ നാട്ടിലെത്തിയത്.
കൊച്ചിയിലെ കിറ്റക്സ് ടെക്സ്റ്റൈയിൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന 151 വനിതാ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുകയായിരുന്നു. ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനായി ട്രെയിൻ പ്രതീക്ഷിച്ച് കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായിരുന്നു. എന്നാൽ, ശ്രമിക് ട്രെയിൻ ലഭിച്ചില്ല. കൈവശമുണ്ടായിരുന്ന പണം തീർന്നതോടെ ഇവർ ദുരിതത്തിലാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതേ തുടർന്നാണ് നടൻ സോനു സൂദ് പ്രശ്നത്തിൽ ഇടപെട്ടത്. തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ വിമാനം ചാർട്ട് ചെയ്ത് നൽകാൻ അേദ്ദഹം തയാറായി. അതോടെയാണ് തൊഴിലാളികളുടെ ആശങ്കകൾക്ക് അറുതിയായത്.
തൊഴിലാളികളെയും വഹിച്ചുള്ള വിമാനം വെള്ളിയാഴ്ച രാവിലെ 8 മണിയോടെയാണ് കൊച്ചിയിൽ നിന്ന് പറന്നുയർന്നത്. മറെറാരു സ്ഥാപനത്തിൽ തൊഴിലെടുത്തിരുന്ന ഒഡീഷയിൽ നിന്നുള്ള ഒമ്പത് തൊഴിലാളികൾ കൂടി ഈ വിമാനത്തിൽ നാട്ടിേലക്ക് മടങ്ങി. 10.30 ഒാടെ ഭുവനേശ്വറിൽ തൊഴിലാളികൾ വിമാനമിറങ്ങി. ലോക്ഡൗൺ തുടങ്ങിയ ശേഷം വ്യത്യസ്ത ഭാഗങ്ങളിൽ കുടുങ്ങിയ അന്തർ സംസ്ഥാന െതാഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാനായി വിമാനം ചാർട്ട് ചെയ്യുന്ന സംഭവം രാജ്യത്ത് ആദ്യമായാണ്.
