ലോക്ക്ഡൗണിനിടെ കാറപകടം; സിനിമ നടിക്കും സുഹൃത്തിനും പരിക്ക്
text_fieldsബെംഗളൂരു: ലോക്ക്ഡൗൺ ലംഘിച്ച് കാറിൽ സഞ്ചരിക്കുന്നതിനിടെ കന്നഡ നടിയും സുഹൃത്തും അപകടത്തിൽപെട്ടു. നടി ഷർമിള മാന്ദ്രെ(33)യും സുഹൃത്ത് കെ. ലോകേഷ് വസന്തും(35) സഞ്ചരിച്ച വാഹനമാണ് ബെംഗളൂരു വസന്ത് നഗറിനടുത്ത് റെയിൽവെ പാലത്തി െൻറ തൂണിൽ ഇടിച്ചത്. ശനിയാഴ്ച അർധ രാത്രിയായിരുന്നു സംഭവം. കാർ പൊലീസ് പിടിച്ചെടുത്തു.

ഉടൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇരുവരും ജയനഗറിലാണ് അപകടം നടന്നതെന്നാണു ഡോക്ടറോട് പറഞ്ഞത്. ഇതുപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് വസന്ത് നഗറിലാണ് അപകടമെന്ന് മനസ്സിലായത്. പൊലീസിനെ കബളിപ്പിച്ച് കാർ കടത്താനാണ് തെറ്റായ വിവരം നൽകിയതെന്ന് കരുതുന്നു. അശ്രദ്ധവും അപകടകരവുമായി വാഹനമോടിച്ചതിന് ഐപിസി 279, 337 വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. അപകടത്തിൽ കാറിെൻറ മുൻഭാഗം പാടെ തകർന്നു.
ആരാണ് വാഹനമോടിച്ചത് എന്നതും ലോക്ക്ഡൗൺ സമയത്ത് എന്തിനാണ് പുറത്തിറങ്ങിയത് എന്നതും അന്വേഷിക്കുന്നുണ്ടെന്ന് ജോയൻറ് പൊലീസ് കമ്മീഷണർ (ട്രാഫിക്) ബി.ആർ രവികാന്ത ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു. അനാവശ്യമായി കറങ്ങാനിറങ്ങിയതാണെന്ന് വ്യക്തമായാൽ പകർച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം ലോക്ക്ഡൗൺ ലംഘിച്ചതിന് നടിക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
