Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദി പ്രശസ്തനാകു​േമ്പാൾ ആൾക്കൂട്ട കൊലപാതകങ്ങൾ ഉണ്ടാവുമെന്ന്​ കേന്ദ്രമന്ത്രി

text_fields
bookmark_border
മോദി പ്രശസ്തനാകു​േമ്പാൾ ആൾക്കൂട്ട കൊലപാതകങ്ങൾ ഉണ്ടാവുമെന്ന്​ കേന്ദ്രമന്ത്രി
cancel

അൽവാർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി വർധിക്കു​േമ്പാൾ ആൾക്കൂട്ട കൊലപാതകങ്ങൾ ഉണ്ടാവുമെന്ന പ്രസ്​താവനയുമായി കേന്ദ്രമന്ത്രി അർജുൻ രാം മേഗ്​വാൽ. രാജസ്ഥാനിലെ ആൾവാറിൽ പശുവി​​​​​െൻറ പേരിൽ ആൾക്കൂട്ട കൊലപാതകം നടന്നതിന്​ പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രസ്​താവന.

യു.പി, ബീഹാർ തെരഞ്ഞെടുപ്പുകൾ നടക്കു​േമ്പാൾ ആൾക്കൂട്ടകൊലപാതകങ്ങൾ ഉണ്ടായിരുന്നു. 2019ൽ ലോക്​സഭ തെര​ഞ്ഞെടുപ്പ്​ വരികയാണ്. അപ്പോഴും ​ സമാന സംഭവങ്ങൾ ആവർത്തിക്കപ്പെടും. മോദിയുടെ നയങ്ങളുടെ ജനപ്രീതി വർധിക്കു​േമ്പാഴാണ്​ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്ന്​ രാം മേഗ്​വാൽ പറഞ്ഞു.ആൾക്കൂട്ടകൊലപാതകങ്ങൾ അപലപിക്കപ്പെടേണ്ടതാണ്​. പക്ഷേ ചരിത്രത്തിൽ ഇത്​ ആദ്യത്തെ സംഭവമല്ല. ഇത്​ തടയാൻ നീക്കങ്ങളുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആൾവാറിലെ രാംഗർ ഏരിയയിൽ പശുക്കടത്ത്​ ഹരിയാന സ്വദേശി അക്​ബർ ഖാൻ മർദനമേറ്റു മരിച്ചതിന്​ പിന്നാലെയാണ്​ കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്​താവന പുറത്ത്​ വന്നിരിക്കുന്നത്​.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - After Alwar Lynching, Minister Links Mob Killings To PM Modi's Popularity-india news
Next Story