Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദിയുടെ പേര് കറുത്ത മഷിയിൽ ചരിത്രം രേഖപ്പെടുത്തും -അഹമ്മദ് പട്ടേൽ

text_fields
bookmark_border
ahammed-patel
cancel

ന്യൂഡൽഹി: കപട േദശീയവാദിയായ നരേന്ദ്ര മോദിക്ക് രാജീവ് ഗാന്ധിയുടെ ത്യാഗം മനസിലാകില്ലെന്ന് കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ. ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് മോദിയുടേതെന്നും അഹമ്മദ് പട്ടേൽ പറഞ്ഞു.

രാജ്യത്തിന്‍റെ രക്തസാക്ഷികളെ അപമാനിക്കുന്നതും വേദനിപ്പിക്കുന്നതും ഇന്ത്യയിലെ ജനങ്ങൾ മറക്കില്ല. രാജ്യത്തിനെതിരെ ചെയ്ത കാര്യങ്ങളിൽ കപട ദേശീയവാദിയായ മോദിയുടെ പേര് കറുത്ത മഷിയിലാവും ചരിത്രത്തിൽ രേഖപ്പെടുത്തുകയെന്നും അഹമ്മദ് പട്ടേൽ മാധ്യമങ്ങളോട് പറഞ്ഞു.

അഴിമതിയിൽ ഒന്നാമൻ എന്ന നിലയിലിരിക്കെയാണ്​ രാഹുൽ ഗാന്ധിയുടെ പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ്​ ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്നായിരുന്നു ​േമാദിയുടെ വിമർശനം. റഫാൽ കരാറിനെതിരായ രാഹുലിന്‍റെ വിമർശനങ്ങൾ തന്‍റെ പ്രതിഛായക്ക്​ മങ്ങലേൽപ്പിക്കുക എന്ന ഉ​ദ്ദേശത്തിൽ മാത്രം നടത്തുന്നതാ​െണന്നും മോദി പറഞ്ഞു.

രാഹുലിൻെറ പിതാവിനെ ‘മിസ്​റ്റർ ക്ലീൻ’ എന്ന്​ സ്​തുതിപാഠകർ വിശേഷിപ്പിച്ചു. എന്നാൽ അദ്ദേഹത്തിന്‍റെ ജീവിതം അവസാനിച്ചത്​ അഴിമതിക്കാരിൽ നമ്പർ വൺ എന്ന അവസ്​ഥയിലാണ്​ -ഉത്തർ പ്രദേശിലെ റാലിയിൽ സംസാരിക്കുകവെ മോദി ആരോപിച്ചത്. രാജീവ്​ ഗാന്ധിയുടെ കാലത്തെ ​ബൊഫോഴ്​സ്​ കേസിനെയാണ്​ മോദി സൂചിപ്പിച്ചത്​.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ahmed Patel attack to Narendra Modi -India News
Next Story