Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമാനത്താവളത്തിന് സമീപം മിസൈൽ ആക്രമണം: തെൽ അവിവിലേക്ക് മേയ് എട്ടു വരെ സർവിസില്ലെന്ന് എയർ ഇന്ത്യ

text_fields
bookmark_border
വിമാനത്താവളത്തിന് സമീപം മിസൈൽ ആക്രമണം: തെൽ അവിവിലേക്ക് മേയ് എട്ടു വരെ സർവിസില്ലെന്ന് എയർ ഇന്ത്യ
cancel

ന്യൂഡൽഹി: ഇസ്രായേലിൽ വിമാനത്താവളത്തിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ മിസൈൽ ആക്രമണത്തെത്തുടർന്ന് തെൽ അവിവിലേക്കും തിരിച്ചുമുള്ള വിമാന സർവിസ് വ്യാഴാഴ്ച വരെ എയർ ഇന്ത്യ നിർത്തിവെക്കും.

നേരത്തേ ചൊവ്വാഴ്ച വരെ നിർത്തിവെക്കാനായിരുന്നു തീരുമാനം. ​ഹൂതികൾ മിസൈൽ വർഷിച്ചതിനെ തുടർന്ന് തെൽ അവിവിലേക്കുള്ള എയർ ഇന്ത്യ വിമാനം അബൂദബിയിലേക്ക് തിരിച്ചുവിടുകയായിരുന്നു തെൽ അവിവിലേക്ക് ആഴ്ചയിൽ അഞ്ച് വിമാന സർവിസുകളാണ് നടത്തുന്നത്.

നിലവിൽ ടിക്കറ്റെടുത്തവർക്ക് പിന്നീടുള്ള യാത്രയിൽ ഇളവ് നൽകും. ടിക്കറ്റ് റദ്ദാക്കുന്നവർക്ക് മുഴുവൻ തുകയും തിരിച്ചു നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Full Archives
News Summary - Air India Suspends Tel Aviv Flights Till May 8
Next Story