Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല; എയർ ഏഷ്യ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
text_fieldsbookmark_border
ന്യൂഡൽഹി: സുരക്ഷ കാര്യങ്ങളിലുണ്ടായ ലംഘനത്തിെൻറ പേരിൽ 'എയർ ഏഷ്യ ഇന്ത്യ'യിലെ രണ്ടു മുതിർന്ന ഉദ്യോഗസ്ഥരെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻസ് (ഡി.ജി.സി.എ) സസ്പെൻഡ് ചെയ്തു. കഴിഞ്ഞ മാസം ഇതുസംബന്ധിച്ച ഉത്തരവ് കിട്ടിയതായി എയർ ഏഷ്യ അറിയിച്ചു. ഡി.ജി.സി.എ നിർദേശപ്രകാരം ഇടക്കാല ഉദ്യോഗസ്ഥരെ നിയമിച്ചതായും അവർ വ്യക്തമാക്കി. 'ഫ്ലയിങ് ബീസ്റ്റ്' എന്നപേരിൽ യൂട്യൂബ് ചാനൽ നടത്തുന്ന എയർ ഏഷ്യയുടെ മുൻ പൈലറ്റ്, ഈ വിമാനക്കമ്പനി സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ജൂണിൽ ആരോപിച്ചിരുന്നു.
Next Story

