ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യഹരജി പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി
text_fieldsകൊച്ചി: രാജ്യദ്രോഹക്കേസിൽ സംവിധായിക ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റി. ഐഷയുെട ആവശ്യപ്രകാരമാണ് കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. കേസിൽ റിപ്പോർട്ട് നൽകാൻ പൊലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യദ്രോഹക്കേസ് നിയമപരമായി നിലനിൽക്കില്ല അതിനാൽ മുൻകൂർ ജാമ്യം നൽകണമെന്നായിരുന്നു ഐഷയുടെ വാദം. ഹരജി പരിഗണിക്കവെ ഹരജിക്കാരി തന്നെയാണ് കേസ് വ്യാഴാഴ്ചചത്തേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ടത്. ഞായറാഴ്ച നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് കവരത്തി പൊലീസ് തനിക്ക് നോട്ടീസ് നൽകിയതായും ഐഷ കോടതിയെ അറിയിച്ചു.
അതേസമയ, ബി.ജെ.പി ദ്വീപ് പ്രസിഡന്‍റും കേസിൽ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യാഴാഴ്ചയായിരിക്കും കോടതി തീരുമാനമെടുക്കുക.
ചാനൽ ചർച്ചക്കിടെ നടത്തിയപരാമർശത്തിന്മേൽ രാജ്യദ്രോഹകുറ്റം ചുമത്തിയതിനെതിരെയാണ് ഐഷ മുൻകൂർകൂർ ജമ്യം തേടി ഹൈകോടതിയെ സമീപിച്ചത്.
