മജ്ലിസെ മുശാവറക്ക് സമാന്തര കമ്മിറ്റി
text_fieldsന്യൂഡൽഹി: മുസ്ലിം സംഘടനകളുടെ ദേശീയതലത്തിലുള്ള ഏകോപന വേദിയായ അഖിലേന്ത്യ മുസ്ലിം മജ്ലിസെ മുശാവറക്ക് സമാന്തര കമ്മിറ്റി നിലവിൽ വന്നു. നവൈദ് ഹാമിദ് പ്രസിഡന്റായ നിലവിലെ കമ്മിറ്റിക്ക് പുറമെ ഡൽഹി ന്യൂനപക്ഷ കമീഷൻ മുൻ ചെയർമാൻ ഡോ. സഫറുൽ ഇസ്ലാം ഖാൻ ചെയർമാനായാണ് സമാന്തര കമ്മിറ്റി നിലവിൽ വന്നത്.
ഇന്ത്യൻ നാഷനൽ ലീഗ് അഖിലേന്ത്യ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാൻ, മൗലാന ജിനാൻ അസ്ഗർ, മൗലാന അതുർ റഹ്മാൻ ഖാസിമി എന്നിവരാണ് ഉപാധ്യക്ഷൻമാർ. സംയുക്ത മുസ്ലിം സംഘടനകളുടെ വേദിയിൽ അംഗങ്ങളായവരുടെയടക്കം പിന്തുണയുള്ള നിയമാനുസൃതവും സർക്കാറിൽ രജിസ്റ്റർ ചെയ്തതുമായ സംഘടനയാണിതെന്ന് സഫറുൽ ഇസ്ലാം പറഞ്ഞു.
മജ്ലിസെ മുശാവറക്ക് സമാന്തര കമ്മിറ്റിമഅ്സൂം മുറാദാബാദിയാണ് ജനറൽ സെക്രട്ടറി. സയ്യിദ് തഹ്സിൻ അഹ്മദ് വർക്കിങ് ജനറൽ സെക്രട്ടറിയായും ഡോ. ജാവേദ് അഹ്മദ് സെക്രട്ടറിയായും 21 അംഗ ഭരണസമിതിയെയും പ്രഖ്യാപിച്ചു.

