വാരണാസിയിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണം; തേജ്ബഹാദൂറിൻെറ ഹരജിയിൽ മോദിക്ക് നോട്ടീസ്
text_fieldsഅലഹാബാദ്: വാരണാസിയിലെ തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട സമർപ്പിച്ച ഹരജിയിൽ പ്രധ ാനമന്ത്രി നരേന്ദ്രമോദിക്ക് അലഹബാദ് ഹൈകോടതി നോട്ടീസയച്ചു. മോദിക്കെതിരെ സമാജ്വാദ് പാർട്ടി സ്ഥാനാർഥിയായി നാമനിർദേശക പത്രിക സമർപ്പിച്ച തേജ്ബഹാദൂർ യാദവാണ് ഹരജി നൽകിയത്. തേജ് ബഹാദൂറിൻെറ നാമനിർദേശ പത്രിക തെരഞ്ഞെടുപ്പ് കമീഷൻ തള്ളിയിരുന്നു. കേസ് ആഗസ്റ്റ് 21ന് വീണ്ടും പരിഗണിക്കും.
മോദി നാമനിർദേശ പത്രികയിൽ കുടുംബാംഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടില്ലെന്നാണ് തേജ്ബഹാദൂർ ആരോപിക്കുന്നത്. മോദിയുടെ നിർദേശ പ്രകാരമാണ് തൻെറ നാമനിർദേശ പത്രിക തള്ളിയതെന്നും തേജ്ബഹാദൂർ ഹരജിയിൽ പറയുന്നുണ്ട്.
നാമനിർദേശ പത്രിക തള്ളിയതിനെതിരെ തേജ് ബഹാദൂർ സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് കമീഷൻ നടപടിയെ ചോദ്യം ചെയ്തുള്ള ഹരജി സുപ്രീംകോടതി അനുവദിച്ചില്ല.
