മീ ടു: അലോക് നാഥിന് മുൻകൂർ ജാമ്യം
text_fieldsന്യൂഡൽഹി: മീ ടു ആരോപണത്തിൽ കുടുങ്ങിയ ബോളിവുഡ് നടൻ അലോക് നാഥിന് മുൻകൂർ ജാമ്യം. എഴുത്തുകാരിയും നിർമാതാവു മായി വിൻറ നന്ദ നൽകിയ കേസിൽ ദിൻദോഷി സെഷൻസ് കോടതിയാണ് അലോകിന് മുൻകൂർ ജാമ്യം നൽകിയത്.
2018 ഒക്ടോബർ എട ്ടിലെ വിശദമായ ഫേസ്ബുക്ക് കുറിപ്പിലാണ് വിൻറ നന്ദ അലോക് നാഥിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. 19 വർഷങ്ങൾക്ക് മുമ്പ് അലോക് നാഥ് പീഡിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ആരോപണം. ഫേസ്ബുക്കിൽ കുറിപ്പിട്ടതിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി ഇതുമായി ബന്ധപ്പെട്ട് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് അലോക് നാഥിനെതിരെ െഎ.പി.സി സെക്ഷൻ 376ാം വകുപ്പ് പ്രകാരം കേസെടുത്തത്.
ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി അലോക് നാഥ് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിൻറ നന്ദ ഫേസ്ബുക്ക് കുറിപ്പിലുടെ ആരോപിച്ചത്. സംഭവത്തെ തുടർന്ന് വിൻറ നന്ദക്കെതിരെ അലോക് നാഥ് മാനനഷ്ടകേസ് നൽകിയിരുന്നു.
