Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് നിരക്ക് ഉയരുന്നു; മുംബൈ ആശുപത്രികളിൽ ഇനി മാസ്ക് നിർബന്ധം

text_fields
bookmark_border
60 വയസ്സിനു മുകളിലുള്ളവർ മാസ്ക് ധരിക്കാനും നിർദേശം
Covid 19
cancel

മുംബൈ: കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കോവിഡ് നിരക്കിൽ വർധന രേഖപ്പെടു​ത്തിയതിന് പിന്നാലെ, മുംബൈ ആശുപത്രികളിൽ ചൊവ്വാഴ്ച മുതൽ മാസ്ക് നിർബന്ധമാക്കി അധികൃതർ. രോഗനിരക്ക് കൂടുന്നതുമായി ബന്ധപ്പെട്ട് ബൃഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ (ബി.എം.സി) അവലോകന യോഗം ചേർന്നിരുന്നു. മുനിസിപ്പൽ കമീഷണറും അഡ്മിനിസ്ട്രേറ്ററുമായ ഇഖ്ബാൽ സിങ് ചാഹലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ആശുപത്രികളിൽ മാസ്ക് നിർബന്ധമാക്കാൻ തീരുമാനിച്ചത്.

കോർപറേഷൻ പരിധിയിലെ എല്ലാ ആശുപത്രികളിലും ജീവനക്കാർ, രോഗികൾ, സന്ദർശകർ എന്നിവർ ഉൾപെടെ എല്ലാവരും നാളെമുതൽ നിർബന്ധമായും മാസ്‍ക് ധരിക്കണം. ഇതിനു പുറമെ മുൻകരുതലെന്ന നിലയിൽ 60 വയസ്സിനു മുകളിലുള്ളവർ പൊതുസ്ഥലത്ത് മാസ്ക് ധരിക്കണമെന്നും യോഗം നിർദേശിച്ചു. കോവിഡ് പരിശോധന സൗകര്യങ്ങൾ, വാർഡ് വാർ റൂം, ഓക്സിജന്റെയും മരുന്നുകളുടെയും ലഭ്യത, സ്വകാര്യ ആ​ശുപത്രികളിലെ കോവിഡ് ഒരുക്കങ്ങൾ എന്നിവയെക്കുറിച്ചെല്ലാം യോഗം അവലോകനം ചെയ്തതായി ബി.എം.സി പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.

‘രാജ്യത്ത് ഒരിക്കൽകൂടി കോവിഡ് നിരക്ക് ഉയരുകയാണ്. കഴിഞ്ഞ കുറച്ച ദിവസങ്ങളിലായി ബി.എം.സിയിലും രോഗികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. മേയിൽ രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം സൂചന നൽകിയിട്ടുമുണ്ട്. ഇതു മുൻനിർത്തി കോർപറേഷനിലെ സ്വകാര്യ ആ​ശുപത്രികൾ ഉൾപെടെ എല്ലാ ആ​ശുപത്രികളിലും കോവിഡ് ചികിത്സക്കു​ള്ള സൗകര്യങ്ങൾ ഒരു​ക്കേണ്ടതാണ്’ -ഇഖ്ബാൽ സിങ് ചാഹൽ പറഞ്ഞു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Amid Covid surge, BMC makes masks mandatory in hospitals from Tuesday
Next Story