Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴിസൈ സൗന്ദർരാജനെ പരസ്യമായി താക്കീത് ചെയ്ത് അമിത് ഷാ -വിഡിയോ

text_fields
bookmark_border
തമിഴിസൈ സൗന്ദർരാജനെ പരസ്യമായി താക്കീത് ചെയ്ത് അമിത് ഷാ -വിഡിയോ
cancel

അമരാവതി: തമിഴ്നാട്ടിൽ നിന്നുള്ള ബി.ജെ.പി നേതാവും മുൻ തെലങ്കാന ഗവർണറുമായ തമിഴിസൈ സൗന്ദർരാജനെ പരസ്യമായി താക്കീത് ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ അണ്ണാമലൈയും സൗന്ദർരാജനും തമ്മിൽ അഭിപ്രായ ഭിന്നതകൾ രൂക്ഷമാകുന്നതിനിടെയാണ് അമിത് ഷായുടെ താക്കീത്.

ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായുഡുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിനിടെയായിരുന്നു സംഭവം. സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ സൗന്ദർരാജൻ ബി.ജെ.പി നേതാക്കൾക്ക് ആശംസയറിയിച്ച് നടന്നു നീങ്ങുന്നതിനിടെ അമിത് ഷാ അവരെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് അമിത് ഷാ ഇവരോട് അനിഷ്ടത്തോടെ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അമിത് ഷാക്ക് വിശദീകരണം നൽകാൻ സൗന്ദർരാജൻ ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ വിശദീകരണം അദ്ദേഹം അംഗീകരിക്കുന്നില്ല.

ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബി.ജെ.പിയുടെ തോൽവിക്ക് പിന്നാലെ സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈക്കെതിരെ തമിഴിസൈ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അവരെ അമിത് ഷാ ശാസിച്ചതെന്നാണ് സൂചന.

തമിഴ്നാട്ടിൽ ബി.ജെ.പിക്ക് കൃത്യമായ പദ്ധതിയുണ്ടായിരുന്നില്ലെന്നും അണ്ണാമലൈ കാര്യമായി പ്രവർത്തിച്ചില്ലെന്നുമായിരുന്നു തമിഴിസൈയുടെ ആരോപണം. തുടർന്ന് അണ്ണാമലൈക്കെതിരെ സംസ്ഥാനത്ത് വലിയ വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Amit Shah gave a stringent warning to Ex-Governor Tamilisai
Next Story