Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൗരത്വ ഭേദഗതിനിയമം: ഒരിഞ്ച് പിന്നോട്ടില്ലെന്ന് അമിത് ഷാ
text_fieldsbookmark_border
ജോധ്പൂർ: വോട്ട്ബാങ്ക് രാഷ്ട്രീയത്തിനായി സവർക്കറെ പോലുള്ള മഹദ്വ്യക്തികളെ കോൺഗ്രസ് അപമാനിക്കുകയ ാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷ പാർട്ടികൾ മുഴുവൻ ബി.ജെ.പിക്കെതിരെ രംഗത്ത് വന്നാലും പൗ രത്വ നിയമഭേദഗതിയിൽ ഒരിഞ്ച് പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തിൽ വ്യാജ വാർത്തകൾ എത്ര വേണമെങ്കിലും പ്രതിപക്ഷത്തിന് പ്രചരിപ്പിക്കാമെന്നും അമിത് ഷാ പറഞ്ഞു. ജോധ്പൂരിൽ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നടത്തിയ റാലിയിലായിരുന്നു ഷായുടെ പരാമർശം.
പൗരത്വ നിയയമഭേദഗതി രാഹുൽ വായിക്കണം. അതിന് ശേഷം രാഹുൽ ഗാന്ധിയുമായി ചർച്ചക്ക് തയാറാണ്. രാഹുൽ ഗാന്ധിക്ക് നിയമം വായിക്കാൻ സാധിക്കുന്നില്ലെങ്കിൽ അത് ഇറ്റാലിയനിലേക്ക് പരിഭാഷപ്പെടുത്തി കൊടുക്കാമെന്നും അമിത് ഷാ പരിഹസിച്ചു.
Next Story
