'ആര്യന് പ്രതീക്ഷയുണ്ട്, അവൻ ഷാറൂഖ് ഖാന്റെ മകനാ, ഞങ്ങൾ സാധാരണക്കാർ' –കൂട്ടുപ്രതിയുടെ പിതാവ്
text_fieldsമുംബൈ: ഷാറൂഖ് ഖാന്റെ മകനാണെന്നത് ആര്യൻ ഖാന് മയക്കുമരുന്ന് കേസിൽ ജയിൽ മോചനത്തിന് പ്രതീക്ഷ നൽകുന്ന ഘടകമാണെന്ന് സഹപ്രതി അർബാസ് മർച്ചൻറിെൻറ പിതാവ് അഭിഭാഷകൻ അസ്ലം മർച്ചൻറ്. തങ്ങൾ ഒരു സ്വാധീനവുമില്ലാത്ത സാധാരണക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ഉറ്റമിത്രങ്ങളായ അവരെ ജയിലിൽ വെവ്വേറെ പാർപ്പിച്ചത് ആശങ്കയുണ്ടാക്കിയിരുന്നു.
പെട്ടെന്ന് ജാമ്യം കിട്ടുമെന്നായിരുന്നു പ്രതീക്ഷ. മകന് കടുത്ത ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ടാകുന്നു. ജയിലിൽ കാണാൻ ചെല്ലുമ്പോഴൊക്കെ ജാമ്യത്തെ കുറിച്ചാണ് അവൻ ചോദിക്കുന്നത്. ശ്രമിക്കുന്നുവെന്ന് സമാധാനിപ്പിക്കും- സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അസ്ലം മർച്ചൻറ് പറഞ്ഞു. ചൊവ്വാഴ്ചയാണ് ഇരുവരുടെയും ജാമ്യാപേക്ഷ ബോംബെ ഹൈകോടതി പരിഗണിക്കുന്നത്.

