അർണബിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത റിപബ്ലിക് ടി.വി എഡിറ്റർ അർണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം. സുപ്രീംകോടതിയാണ് അർണബിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ബോംബൈ ഹൈകോടതിക്ക് അർണബിെൻറ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ വീഴ്ചപ്പറ്റിയെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് മുംബൈ പൊലീസ് ഉറപ്പ് വരുത്തണമെന്ന് കോടതി നിർദേശിച്ചു. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. കേസ് അന്വേഷണവുമായി അർണബ് പൂർണമായും സഹകരിക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, ഇന്ദിരബാനർജി എന്നിവരടങ്ങുന്ന ബെഞ്ചിേൻറതാണ് ഉത്തരവ്.
ഇൻറീരിയർ ഡിസൈനർ അൻവയ് നായികും മാതാവ് കുമുദ് നായികും 2018ൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് പ്രേരണകുറ്റം ചുമത്തിയാണ് അർണബിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്
LATEST VIDEO

