Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗവർണർ കെജ്​രിവാളിനെ പ്യൂണിനെപ്പോലെ കരുതുന്നുവെന്ന്​ രാജ്യ സഭ

text_fields
bookmark_border
ഗവർണർ കെജ്​രിവാളിനെ പ്യൂണിനെപ്പോലെ കരുതുന്നുവെന്ന്​ രാജ്യ സഭ
cancel

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ലഫ്​റ്റനൻറ്​ ഗവർണറും തമ്മിലുള്ള അധികാര തർക്കം കോടതി കയറുന്നതിനിടെ രാജ്യസഭയിൽ കെജ്​രിവാളിന്​ അപ്രതീക്ഷിത പിന്തുണ. സമാജ്​വാദിയും മറ്റു നാല്​ പാർട്ടികളുമാണ്​ കെജ്​രിവാളിന്​ പിന്തുണ നൽകിയത്​. ഡൽഹിയിലെ യുദ്ധാന്തരീക്ഷം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട പാർട്ടികൾ കേന്ദ്രം നിയമിച്ച ലഫ്​റ്റനൻറ്​ ഗവർണർ ഡൽഹി മുഖ്യമന്ത്രിയോട്​ പ്യൂണിനോടെന്ന പോ​െലയാണ്​ പെരുമാറുന്നതെന്നും ആരോപിച്ചു. 

ഡൽഹി സർക്കാറിന്​ അധികാരമില്ല. ഡൽഹിയിലെ മുഖ്യമന്ത്രിയെ അപമാനിക്കുകയാണിതെന്നും സമാജ്​വാദി പാർട്ടി നേതാവ്​ നരേഷ്​ അഗർവാൾ രാജ്യസഭയിൽ വ്യക്​തമാക്കി. 

നേരത്തെ, ഡൽഹി സർക്കാറി​​െൻറ നടപടികളെ തടസപ്പെടുത്തും വിധം ലഫ്​റ്റനൻറ്​ ഗവർണർ പ്രവർത്തിക്കുന്നുവെന്ന്​ ആം ആദ്​മി പാർട്ടി പരാതിപ്പെട്ടിരുന്നു. മുൻ ഗവർണർ നജീബ്​ ജങ്ങിനും പിന്നീട്​ വന്ന അനിൽ ബൈജാലിനുമെതിരെയായിരുന്നു ആപ്പ്​ സർക്കാറി​​െൻറ പരാതി. 
 

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Arvind Kejriwal Treated Like A Peon by Lt Governor India News
Next Story