Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അരവിന്ദ്​ കെജ്​രിവാളി​െൻറ ഉപദേഷ്​ടാവ്​ രാജി​െവച്ചു

text_fields
bookmark_border
അരവിന്ദ്​ കെജ്​രിവാളി​െൻറ ഉപദേഷ്​ടാവ്​ രാജി​െവച്ചു
cancel

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളി​​​െൻറ ഉപദേശകൻ വി.​െക ജെയിൻ രാജി​െവച്ചുരൊജിക്ക്​ പിന്നിൽ വ്യക്​തിപരമായ കാരണങ്ങളാണെന്ന്​ ജെയിൻ അറിയിച്ചു. 

ചീഫ്​ സെ​ക്രട്ടറി അൻഷു പ്രകാശിനെ മർദിച്ച കേസുമായി ബന്ധപ്പെട്ട്​ പൊലീസ്​ ജെയിനിനെ ചോദ്യം ചെയ്​തതിനു പിറ​െകയാണ്​ രാജി. സംഭവത്തില പ്രതികളായ എം.എൽ.എമാർക്കെതിരെ ജെയിൻ ​െപാലീസിന്​ മൊഴി നൽകിയിരുന്നു. 

മുഖ്യമന്ത്രിക്കും ലഫ്​റ്റനൻറ്​ ഗവർണർക്കും ജെയിൻ രാജിക്കത്ത്​ നൽകി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഡൽഹി നഗരവികസന ബോർഡ്​ സി.ഇ.ഒ സ്​ഥാനത്തു നിന്ന്​ വിരമിച്ച്​ ദിവസങ്ങൾക്കുള്ളിലാണ്​ ജെയിനിനെ മുഖ്യമന്ത്രിയു​െട ഉപദേശകനായി നിയമിച്ചത്​.

ചീഫ്​ സെക്രട്ടറിയെ മർദിച്ച സംഭവത്തിനു ശേഷം മെഡിക്കൽ ലീവെടുത്തിരിക്കുകയായിരുന്നു ജെയിൻ. ഫെബ്രുവരി 19ന്​ കെജ്​രിവാളി​​​െൻറ വസതിയിൽ നടന്ന യോഗത്തിനിടെയാണ്​ ആപ്പ്​ എം.എൽ.എമാർ ചീഫ്​ സെ​ക്രട്ടറി​െയ മർദിച്ചത്​. ആ സമയം താൻ ബാത്​റൂമിലായതിനാൽ സംഭവം കണ്ടില്ലെന്നായിരുന്നു ജെയിൻ ആദ്യം നൽകിയ മൊഴി. പിന്നീട്​ എം.എൽ.എമാരായ പ്രകാശ്​ ജർവാളും അമാനത്തുല്ല ഖാനുമാണ്​ ചീഫ്​ സെക്രട്ടറി​െയ മർദിച്ചതെന്ന്​​ ജെയിൻ വെളിപ്പെടുത്തുകയായിരുന്നു. 

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Arvind Kejriwal's Advisor V K Jain Resigns -India News
Next Story