എസ്.െഎ.ഒ നേതാവ് ആസിഫ് തന്‍ഹ ജയിലില്‍ തുടരും
text_fieldsന്യൂഡല്‍ഹി: ജാമിഅ മില്ലിയയിലെ പൗരത്വ സമരവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച എസ്.ഐ.ഒ നേതാവ് ആസിഫ് ഇഖ്ബാല്‍ തന്‍ഹ ജയിലില്‍ തുടരും. ഡല്‍ഹി പൊലീസ് പിന്നീട് പ്രതിചേര്‍ത്ത വടക്കുകിഴക്കന്‍ ഡല്‍ഹിയിയിലെ വര്ഗീയാക്രമണക്കേസില് ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്നാണിത്.
ഡല്‍ഹി പൊലീസ് അതിക്രമത്തിന് ശേഷവും ജാമിഅ സമരം മുന്നോട്ടുകൊണ്ടുപോയ സമര സമിതിയുടെ പ്രധാന നേതാവായിരുന്ന ആസിഫ് ഇഖ്ബാല്‍ തന്‍ഹയുടെ റിമാന്‍ഡ് കാലാവധി രണ്ട് ദിവസം മുമ്പ് നീട്ടിയപ്പോള്‍ അന്വേഷണ സംഘത്തിന് നേരെ പട്യാല ഹൗസ് കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. പൊലീസ് ഒരു വിഭാഗത്തെ മാത്രമാണ് ലക്ഷ്യം വെക്കുന്നതെന്ന് ജഡ്ജി കുറ്റപ്പെടുത്തിയരുന്നു.
