ആസ്ട്രേലിയൻ വിസക്ക് ഒാൺലൈൻ സംവിധാനം
text_fieldsമെൽബൺ: ആസ്ട്രേലിയ സന്ദർശിക്കാൻ ഇന്ത്യക്കാർക്ക് ഒാൺലൈൻ വിസ സംവിധാനം വരുന്നു. നിലവിലുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയാണ് ആസ്ട്രേലിയൻ സർക്കാർ പുതിയ സൗകര്യമൊരുക്കുന്നത്. ജൂലൈ ഒന്നുമുതൽ ഇൗ സംവിധാനം പ്രാബല്യത്തിൽ വരും. ഇന്ത്യക്കാർക്കിടയിൽ അവധിക്കാല ആസ്ട്രേലിയൻ സന്ദർശനം വർധിച്ചതോടെയാണ് ആസ്ട്രേലിയയിലെ ഡിപാർട്ട്മെൻറ് ഒാഫ് ഇമിഗ്രേഷൻ ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (ഡി.െഎ.ബി.പി) താൽക്കാലിക വിസ നടപടിക്രമങ്ങൾ കുേറക്കൂടി എളുപ്പമാക്കാൻ തീരുമാനമെടുത്തത്. ഇൗ വർഷം ആദ്യ നാലുമാസത്തിനിെട 65,000ഒാളം പേർ ആസ്ട്രേലിയ സന്ദർശിച്ചിരുന്നു. ആസ്ട്രേലിയൻ സർക്കാറിെൻറ ബന്ധപ്പെട്ട വകുപ്പിന് കീഴിലുള്ള ‘ഇമ്മി’ അക്കൗണ്ട് പോർട്ടലിലൂടെയാണ് ഒാൺലൈനിലൂടെ വിസക്ക് അപേക്ഷിക്കേണ്ടത്.
