Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹനുമാന്റെ ഗദകൊണ്ട് അഴിമതിയുടെ തലക്കിട്ട് കിട്ടിയ അടിയാണ് ബി.ജെ.പിയുടെ തോൽവി -ഭൂപേഷ് ബാഗേൽ
text_fieldsbookmark_border
റായ്പുർ: അഴിമതിയുടെ തലക്കിട്ട് ഹനുമാന്റെ ഗദകൊണ്ട് കിട്ടിയ അടിയാണ് കർണാടക തെരഞ്ഞടുപ്പിലെ ബി.ജെ.പിയുടെ തോൽവിയെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ.
കർണാടക തെരഞ്ഞെടുപ്പിലെ വമ്പിച്ച വിജയത്തിൽ മധുരം വിതരണം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു ബാഗേൽ.
കർണാടക തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചിതുപോലെ തന്നെയാണ്. പ്രധാനമന്ത്രി മുന്നണിപ്പോരാളിയായി നിന്നുകൊണ്ടാണ് വോട്ട് തേടിയത്. അതുകൊണ്ട് ഇത് മോദിയുടെ പരാജയമാണ്. ഹനുമാൻ ആരുടെ കൂടെയാണ് നിൽക്കുന്നതെന്ന് നിങ്ങൾക്ക് കാണാം. ബി.ജെ.പി നടത്തിയ അഴിമതിയുടെ തലക്കിട്ട് തന്നെ ഹനുമാന്റെ ഗദകൊണ്ട് അടി കിട്ടി -ഭൂപേഷ് ബാഗേൽ പറഞ്ഞു.
കർണാടകയിൽ 130 സീറ്റുകളിലാണ് നിലവിൽ കോൺഗ്രസ് മുന്നിട്ടു നിൽക്കുന്നത്. ബി.ജെ.പി 67 സീറ്റുകളിലും ജെ.ഡി.എസ് 21 സീറ്റുകളിലും ആണ് മുന്നിട്ടു നിൽക്കുന്നത്.
Next Story

