Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗാൾ ബി.ജെ.പി അധ്യക്ഷന്​ കോവിഡ്​

text_fields
bookmark_border
ബംഗാൾ ബി.ജെ.പി അധ്യക്ഷന്​ കോവിഡ്​
cancel

കൊൽക്കത്ത: പശ്ചിമ ബംഗാൾ ബി.ജെ.പി​ അധ്യക്ഷൻ ദിലീപ്​ ഘോഷിന്​ കോവിഡ്​ സ്ഥിരീകരിച്ചു. കടുത്ത പനിയെ തുടർന്ന് സ്വകാര്യ​ ആശുപത്രിയിൽ ​പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന്​ നടത്തിയ പരിശോധനയിലാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​.

''അദ്ദേഹത്തിന്​ 102 ഡിഗ്രി പനിയുണ്ട്​. ഇപ്പോൾ ചികിത്സയിലാണ്​. ശരീരത്തിലെ ഓക്​സിജൻ നില തൃപ്​തികരമാണ്​. '' -ആദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്​ടർ പറഞ്ഞു.

മേദിനിപൂർ എം.പി കൂടിയായ ദിലീപ്​ ഘോഷിന്​​ കഴിഞ്ഞ രണ്ട്​ ദിവസമായി ശാരീരിക അവശതകളുണ്ടായിരുന്നു.

പ​ശ്ചിമ ബംഗാളിൽ വെള്ളിയാഴ്​ച ഒറ്റദിവസംകൊണ്ട്​ 3771 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. സംസ്ഥാനത്ത്​ 3,13,188 പേർക്കാണ്​ ഇതുവരെ രോഗം സ്ഥിരീകരിച്ചത്​.​ ഇതിൽ 32,500 പേരാണ്​ ചികിത്സയിലുള്ളത്​. 5,900 പേർ കോവി്​ ബാധിച്ച്​ മരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story