Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗളൂരുവിലെ ഐ.ഡി ഫ്രഷ് ഫുഡ്സിന്റെ കറിമസാലകൾ ഉടൻ വിപണിയി​ലേക്ക്

text_fields
bookmark_border
ബംഗളൂരുവിലെ ഐ.ഡി ഫ്രഷ് ഫുഡ്സിന്റെ കറിമസാലകൾ ഉടൻ വിപണിയി​ലേക്ക്
cancel

ബംഗളുരു: പ്രമുഖ ഇന്ത്യൻ കറിമസാല കമ്പനികളുടെ ഉൽപ്പന്നങ്ങൾക്ക് വിദേശരാജ്യങ്ങളിൽ ബഹിഷ്‍കരണം വന്നതിനു പിന്നാലെ, സ്വന്തം ബ്രാൻഡിൽ മസാലകൾ നിർമിക്കു​​​മെന്ന് പ്രഖ്യാപിച്ച് ബംഗളൂരുവിലെ ഐ.ഡി ഫ്രഷ് ഫുഡ്സ് സി.ഇ.ഒ പി.സി. മുസ്തഫ.

എം.ഡി.എച്ച്, എവറസ്റ്റ് എന്നീ മുൻനിര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾക്കാണ് സിംഗപ്പൂരിലും ഹോ​​ങ്കോങ്ങിലും കീടനാശിനിയുടെ അമിതമായ സാന്നിധ്യം ക​ണ്ടെത്തിയതിനെ തുടർന്ന് നിരോധനമേർപ്പെടുത്തിയത്. കീടനാശിനിയായ എഥിലീൻ ഓക്സൈഡിന്റെ അമിത അളവ് കണ്ടതിനെ തുടർന്ന് എം.ഡി.എച്ചിന്റെയും നാലു ഉൽപ്പന്നങ്ങളാണ് നിരോധിച്ചത്.

ഇഡ്‍ലി, ദോശ മാവുകളും റെഡി ടും കുക്ക് പറാത്തകളുമാണ് മുസ്തഫയുടെ കമ്പനി ഏറ്റവും കുടുതൽ വിറ്റഴിക്കുന്നത്. എം.ഡി.എച്ചിന്റെയും എവറസ്റ്റിന്റെയും ഉൽപ്പന്നങ്ങൾ നിരോധിച്ച വാർത്തയറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും മുസ്‍തഫ പറഞ്ഞു.

തുടർന്നാണ് സ്വന്തം ബ്രാൻഡിൽ കറിമസാലകൾ പുറത്തിറക്കാൻ തീരുമാനിച്ചത്. വൃത്തിയുള്ളതും ആരോഗ്യകത്തിന് ഹാനികരമല്ലാത്തതുമായ ഉൽപ്പന്നങ്ങൾ ഉപയോക്താക്കൾക്ക് നൽകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Bengaluru CEO to launch spices, masalas amid MDH, Everest safety concerns
Next Story