Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോപ്പിയടി: 1000 വിദ്യാർഥികളെ പുറത്താക്കി; 25 വ്യാജ എക്സാമിനർമാരും പിടിയിൽ
text_fieldsbookmark_border
പട്ന: 12ാം ക്ലാസ് പരീക്ഷയിൽ വ്യാപക കോപ്പിയടിയെ തുടർന്ന് 1000 വിദ്യാർഥികളെ പുറത്താക്കിയതായി ബിഹാർ സ്കൂൾ എക്സാമിനേഷൻ ബോർഡ് ചെയർമാൻ ആനന്ദ് കിഷോർ പറഞ്ഞു. 25 വ്യാജ എക്സാമിനർമാരും പിടിയിലായി. ഇവർക്കെതിരെ കേസെടുത്തു. ഫെബ്രുവരി ആറിന് ആരംഭിച്ച പരീക്ഷ വെള്ളിയാഴ്ചയാണ് അവസാനിച്ചത്. കഴിഞ്ഞവർഷം 12ാം ക്ലാസ് ആർട്സ് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയത് 42കാരനാണ്. വയസ്സിൽ കൃത്രിമം കാണിച്ച് ഇയാൾ പരീക്ഷയെഴുതുകയായിരുന്നു.
Next Story
