നിതീഷ് കുമാർ മന്ത്രിസഭ വികസിപ്പിച്ചു; ബി.ജെ.പിയിൽ നിന്ന് ഒമ്പതും ജെ.ഡി.യുവിൽ നിന്ന് എട്ടും പുതിയ മന്ത്രിമാർ
text_fieldsപട്ന: ബിഹാറിൽ നിതീഷ് കുമാർ മന്ത്രിസഭ 17 പേരെ ഉൾപ്പെടുത്തി വികസിപ്പിച്ചു. ബി.ജെ.പിയിലെ മുസ്ലിം മുഖമായ സെയ്ദ് ഷാനവാസ് ഹുസൈനടക്കം ഒമ്പതു പേരും ജെ.ഡി.യുവിൽ നിന്ന് എട്ടുപേരുമാണ് പുതിയതായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്.
ഇതോടെ സംസ്ഥാന കാബിനറ്റിൽ ബി.ജെ.പിക്ക് 20 മന്ത്രിമാരായി. ജെ.ഡി.യുവിന് 12 മന്ത്രിമാരാണുള്ളത്. മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായെന്നും ഉടൻ പ്രഖ്യാപിക്കുമെന്നും നിതീഷ് കുമാർ പറഞ്ഞു.
വിരമിച്ച ശേഷം ജെ.ഡി.യുവിൽ ചേർന്ന മുൻ ഐ.പി.എസ് ഓഫിസർ സുനിൽ കുമാറും മന്ത്രിയാണ്. ബി.ജെ.പിയിൽനിന്നുള്ള പുതിയ മന്ത്രി നീരജ് കുമാർ സിങ് ബബ്ലു അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിെൻറ അടുത്ത ബന്ധുവാണ്. ബി.എസ്.പി ടിക്കറ്റിൽ ജയിച്ച് പിന്നീട് പാർട്ടി മാറി ജെ.ഡി.യുവിൽ എത്തിയ സമ ഖാനെ കൂടി മന്ത്രിയാക്കിയതോടെ, മന്ത്രിസഭയിൽ രണ്ട് മുസ്ലിംകളായി.

