തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെയുമായി സഖ്യം പ്രഖ്യാപിച്ച് ബി.ജെ.പി അധ്യക്ഷൻ നദ്ദ
text_fieldsതമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെയുമായി സഖ്യം തുടരുമെന്ന് പ്രഖ്യാപിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ. 2021 ഏപ്രിൽ-മെയ് മാസങ്ങളിലാണ് തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് നടക്കുക. ശനിയാഴ്ച മധുരയിൽ നടന്ന റാലിയിലാണ് തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെയുമായി സഖ്യമുണ്ടാകുമെന്ന് നദ്ദ പ്രഖ്യാപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പിനാണ് രണ്ട് ദിവസത്തെ സന്ദർശനത്തിന് നദ്ദ തമിഴ്നാട്ടിലെത്തിയത്. യാത്രയ്ക്കിടെ അദ്ദേഹം പുതുച്ചേരി സന്ദർശിക്കും.
2020 നവംബറിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചെന്നൈ സന്ദർശിച്ച വേളയിൽ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി .കെ.പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ.പന്നീർസെൽവവും സഖ്യം സംബന്ധിച്ച് നേരത്തെ സ്ഥിരീകരിച്ചിരുന്നു. തങ്ങളുടെ സഖ്യം നിയമസഭയിൽ ഭൂരിപക്ഷ സീറ്റുകൾ നിലനിർത്തുമെന്നും എ.ഐ.എ.ഡി.എം.കെ നേതാക്കൾ അന്ന് അവകാശപ്പെട്ടിരുന്നു.

