Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹി ബി.ജെ.പി പിടിക്കുമെന്ന് അഭിപ്രായ സർവേ ഫലങ്ങൾ

text_fields
bookmark_border
ഡൽഹി ബി.ജെ.പി പിടിക്കുമെന്ന്  അഭിപ്രായ സർവേ ഫലങ്ങൾ
cancel

ന്യൂഡൽഹി: ഡൽഹിയിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്ന പ്രവചനവുമായി അഭിപ്രായ സർവേ ഫലങ്ങൾ. ഡൽഹി തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് സർവേഫലങ്ങൾ പുറത്ത് വന്നത്. ചാണക്യസ്ട്രാറ്റജീസിന്റെ സർവേ പ്രകാരം 38 സീറ്റുകൾ എ.എ.പി നേടു​​മ്പോൾ 44 വരെ സീറ്റുകളിൽ ബി.ജെ.പി വിജയിക്കും. കോൺഗ്രസിന് പരാമവധി രണ്ട് സീറ്റ് മാത്രമാവും ലഭിക്കുക.

ജെ.വി.സിയുടെ സർവേ പ്രകാരം 45 സീറ്റുകൾ ബി.ജെ.പി നേടു​​മ്പോൾ എ.എ.പി 31ൽ ഒതുങ്ങും. മാട്രിസിന്റെ സർവേ മാത്രമാണ് ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുന്നത്. ഏജൻസി പരമാവധി 40 സീറ്റുകൾ ബി.ജെ.പിക്ക് പ്രവചിക്കുമ്പോൾ എ.എ.പി 37 എണ്ണത്തിൽ വിജയിക്കും. പിമാർക് സർവേ ബി.ജെ.പിക്ക് പരമാവധി 49 സീറ്റുകളാണ് പ്രവചിക്കുന്നത്. എ.എ.പിക്ക് 31 സീറ്റുകൾ കിട്ടുമെന്നും പറയുന്നു.

പീപ്പിൾ ഇൻസെറ്റും സമാനമായി ബി.ജെ.പിക്ക് 44 സീറ്റുകൾ കിട്ടുമെന്ന് പ്രവചിക്കു​മ്പോൾ 60 മണ്ഡലങ്ങളിൽ താമര വിരിയുമെന്നാണ് വ്യക്തമാക്കുന്നത്. ഇരു സർവേകളും എ.എ.പിക്ക് 30ൽ കൂടുതൽ സീറ്റുകൾ പ്രവചിക്കുന്നില്ല.

എന്നാൽ, വീപ്രീസൈഡ് സർവേ തെരഞ്ഞെടുപ്പിൽ എ.എ.പി മുന്നേറ്റം പ്രവചിക്കുന്നു. തെരഞ്ഞെടുപ്പിൽ 52 സീറ്റുകളിൽ എ.എ.പി വിജയിക്കുമെന്നാണ് വീപ്രിസൈഡ് പറയുന്നത്. ബി.ജെ.പി പരമാവധി 23 സീറ്റിൽ ഒതുങ്ങും. ഒരു സർവേയും കോൺഗ്രസിന് രണ്ടിലേറെ സീറ്റുകൾ പ്രവചിക്കുന്നില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BJP has the edge over AAP, say pollsters
Next Story