'കുങ്കുമം ഇടുന്നില്ല, പൂജ ചെയ്യാൻ കഴിയുന്നില്ല'; തന്റെ അമ്മയെ ക്രിസ്ത്യാനികൾ മതം മാറ്റിയെന്ന് ബി.ജെ.പി എം.എൽ.എ
text_fieldsബംഗളുരു: തന്റെ അമ്മയെ ക്രിസ്ത്യൻ മിഷണറിമാർ മതം മാറ്റിയെന്ന് ആരോപിച്ച് ബി.ജെ.പി എം.എൽ.എ ഗൂലിഹട്ടി ശേഖർ രംഗത്ത്. തന്റെ അമ്മയെ ബ്രയിൻ വാഷ് ചെയ്ത് ക്രിസ്ത്യാനിയാക്കിയെന്നാണ് ഹൊസദുഗ എം.എൽ.എ കൂടിയായ ഗൂലിഹട്ടി ശേഖറിൈന്റ ആരോപണം.
''ക്രിസ്ത്യൻ മിഷണറിമാർ ഹൊസദുർഗ നിയമസഭ മണ്ഡലത്തിൽ വ്യാപകമായി മതം മാറ്റം നടത്തുകയാണ്. അവർ 18000 മുതൽ 20000 ഹിന്ദുക്കളെ വരെ ക്രിസ്ത്യാനികളാക്കി. അവർ തന്റെ അമ്മയെ വരെ മതം മാറ്റി. അവർ ഇപ്പോൾ നെറ്റിയിൽ കുങ്കുമം ചാർത്താൻ വിസമ്മതിക്കുകയാണ്. എന്റെ അമ്മയുടെ മൊബൈൽ റിങ്ടോൺ വരെ ക്രിസ്ത്യൻ പ്രാർഥന ഗീതമാക്കി. ഇപ്പോൾ വീട്ടിൽ പൂജ നടത്താൻ വരെ പ്രയാസമാണ്. അമ്മയോടെന്തെങ്കിലും പറഞ്ഞാൽ അവർ ജീവിതം അവസാനിപ്പിക്കുമെന്ന് പറയുകയാണ്'' -ശേഖർ ആരോപിച്ചു.
ഇതിന് പിന്നാലെ മത പരിവർത്തന നിയന്ത്രണ ബിൽ പാസാക്കാെനാരുങ്ങുകയാണ് കർണാടക. സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ചൊവ്വാഴ്ച ഇതുസംബന്ധിച്ച പ്രസ്താവന ഇറക്കി. മുൻ സ്പീക്കറും നഗ്തൻ എം.എൽ.എയുമായ ദേവാനന്ദും സംസ്ഥാനത്ത് വ്യാപക മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ചു. നേരത്തേ ഉത്തർ പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങൾ മതപരിവർത്തനത്തിനെതിരെ നിയമം പാസാക്കിയിരുന്നു.

