301 സീറ്റ് നേടുമെന്ന് ബി.ജെ.പി
text_fieldsപട്ന: ലോക്സഭയിൽ ബി.ജെ.പി 301 സീറ്റ് നേടുമെന്ന് പാർട്ടി വക്താവ് ഷാനവാസ് ഹുസൈൻ. ര ാജ്യത്ത് മോദിതരംഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഹാറിലെ 40 മണ്ഡലങ്ങളിൽ 39ലും എൻ.ഡി.എ ജയിക്കും. കഴിഞ്ഞ തവണ സംസ്ഥാനത്ത് ജെ.ഡി.യുവുമായി സഖ്യമില്ലായിരുന്നു.
2014ൽ മേദിയെ തെരഞ്ഞെടുത്തത് അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിൽ കൈവരിച്ച നേട്ടത്തിെൻറകൂടി അടിസ്ഥാനത്തിലാണ്. 272 സീറ്റാണ് അന്ന് മോദി ജനങ്ങളോട് ചോദിച്ചത്. എന്നാൽ, അദ്ദേഹത്തിന് 283 സീറ്റ് നൽകി. പ്രധാനമന്ത്രി മോദിയെ ഭിന്നിപ്പിെൻറ നായകനെന്ന് ടൈം മാഗസിൻ വിശേഷിപ്പിച്ചത് രാജ്യത്തോടുള്ള അനാദരവാണെന്നും ഷാനവാസ് ഹുസൈൻ പറഞ്ഞു.
