Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പി ഹിന്ദുക്കളേയും സിഖുകാരെയും തമ്മിലടിപ്പിക്കുന്നു -സുഖ്​ബീർ സിങ്​ ബാദൽ

text_fields
bookmark_border
Ministers who called farmers Khalistani must apologise: Sukhbir Singh Badal
cancel

അമൃത്​ സർ: രാജ്യത്തെ യഥാർഥ 'തുക്​ടേ തുക്​ടേ ഗ്യാങ്​' ബി.ജെ.പിയാണെന്ന്​ ശിരോമണി അകാലിദൾ നേതാവ്​ സുഖ്​ബീർ സി​ങ്​ ബാദൽ. ഹിന്ദുക്കൾക്കും മുസ്​ലിംകൾക്കുമിടയിൽ സംഘർമുണ്ടാക്കിയ പോലെ പഞ്ചാബിലെ ഹിന്ദുക്കളെ സിഖുകാർക്കെതിരെ തിരിക്കുകയാണെന്നും ബാദൽ ആരോപിച്ചു.

കർഷകരെ കേൾക്കുന്നതിനുള്ള ഈഗോ കേന്ദ്രസർക്കാർ ഒഴിവാക്കണം. രാജ്യസ്​നേഹികളായ പഞ്ചാബികളെ ബി.ജെ.പി വർഗീയതയിലേക്ക്​ തള്ളിവിടുകയാണെന്നും ബാദൽ കൂട്ടി​ച്ചേർത്തു.

നേരത്തേ കർഷകരെ ഖാലിസ്ഥാനികളെന്നും ദേശവിരുദ്ധരെന്നും അധിക്ഷേപിച്ച മന്ത്രിമാർ മാപ്പുചോദിക്കണമെന്ന്​ ബാദൽ തുറന്നടിച്ചിരുന്നു. ബി.ജെ.പിയുമായി കാൽനൂറ്റാണ്ടിലേറെയായി സഖ്യത്തിലായിരുന്ന അകാലിദൾ കാർഷിക ബില്ലിനുപിന്നാലെ എൻ.ഡി.എ വിട്ടിരുന്നു. ഇതിനെത്തുടർന്ന്​ കേന്ദ്രമന്ത്രി ഹർമസി​മ്രത്​ കൗർ രാജിവെച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - bjp trying to divide Punjabi Hindus & Sikh -Sukhbir Singh Badal
Next Story