Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കള്ളപ്പണം: വെളിപ്പെടുത്താവുന്നത് രാജ്യത്തിനകത്തെ നിക്ഷേപം മാത്രം
text_fieldsbookmark_border
ന്യൂഡല്‍ഹി: കള്ളപ്പണം വെളിപ്പെടുത്താനുള്ള പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതിയില്‍ രാജ്യത്തിനകത്തെ കണക്കില്‍പെടാത്ത പണം മാത്രമേ വെളിപ്പെടുത്താന്‍ കഴിയൂവെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്.
വിദേശ അക്കൗണ്ടുകളിലെ നിക്ഷേപമോ ആഭരണങ്ങളോ ഓഹരികളോ മറ്റ് സ്ഥാവര സ്വത്തുക്കളോ ഈ പദ്ധതിയനുസരിച്ച് വെളിപ്പെടുത്താനാകില്ല.
രാജ്യത്തെ ബാങ്കുകളിലോ പോസ്റ്റ് ഓഫിസുകളിലോ നിക്ഷേപിച്ച കണക്കില്‍പെടാത്ത പണം 50 ശതമാനം നികുതിയും പിഴയും അടച്ച് വെളിപ്പെടുത്താം.
മൊത്തം തുകയുടെ നാലിലൊന്ന് നാല് വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപം നടത്തുകയും വേണം.
Next Story
