Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സെൽഫിയെടുക്കുന്നതിനിടെ 17കാരൻ കുളത്തിലേക്ക് വഴുതിവീണ് മരിച്ചു

text_fields
bookmark_border
സെൽഫിയെടുക്കുന്നതിനിടെ 17കാരൻ കുളത്തിലേക്ക് വഴുതിവീണ് മരിച്ചു
cancel

ഉത്തർപ്രദേശിൽ സെൽഫിയെടുക്കുന്നതിനിടെ 17 വയസുകാരൻ കുളത്തിലേക്ക് വഴുതിവീണ് മരിച്ചു. ഹോളി ആഘോഷത്തിനിടയിലായിരുന്നു സംഭവം. ഹോളി പ്രമാണിച്ച് 25 അടി താഴ്ചയുള്ള കുളത്തിന്റെ അരികിൽ നിന്നുകൊണ്ട് സുഹൃത്തുക്കൾക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച 17കാരനാണ് മരിച്ചത്. ഹോളി ആഘോഷത്തിനിടെ മികച്ച സെൽഫി എടുക്കാനുള്ള ആൺകുട്ടിയുടെ ആഗ്രഹം അവന്റെ ജീവൻ നഷ്ടപ്പെടുത്തിയെന്ന് ബാദ്ഷാപൂർ എസ്.എച്ച്.ഒ ഇൻസ്പെക്ടർ ദിനകർ പറഞ്ഞു. രാഹുൽ എന്ന ആൺകുട്ടിയാണ് മരിച്ചത്.

രാഹുലും ലളിതും മറ്റൊരു സുഹൃത്തും ചേർന്ന് ഗ്രാമത്തിലെ കുളത്തിന്റെ അരികിൽ കൈകോർത്ത് സെൽഫിക്ക് പോസ് ചെയ്തതായി ​പൊലീസ് പറഞ്ഞു.

രാഹുലും ലളിതും കാല് വഴുതി കുളത്തിൽ വീണപ്പോൾ മൂന്നാമൻ വെള്ളത്തിലേക്ക് ചാടി ഇരുവരെയും രക്ഷപ്പെടുത്താൻ നോക്കി. എന്നാൽ, ലളിതിനെ മാത്രം രക്ഷപ്പെടുത്താനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Boy, 17, Dies After Slipping Into Pond While Taking Selfie In UP
Next Story