െഎ.എസ്.െഎയുടെ ഹണിട്രാപ്പിൽ കുടുങ്ങി വിവരങ്ങൾ ചോർത്തി: ബി.എസ്.എഫ് ജവാൻ അറസ്റ്റിൽ
text_fieldsലഖ്നോ: ഫേസ്ബുക്കിലൂടെ പാകിസ്താൻ ചാരസംഘടനയായ െഎ.എസ്.എസ് നടത്തിയ ഹണിട്രാപ്പിൽ കുടുങ്ങി ഇന്ത്യൻ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ബി.എസ്.എഫ് ജവാൻ അറസ്റ്റിൽ. ബി.എസ്.എസ് കോൺസ്റ്റബിൾ അച്യുതാനന്ദ് മിശ്രയാണ് അറസ്റ്റിലായത്. ഡൽഹിയിലെ ബി.എസ്.എഫ് കോേമ്പാസിറ്റ് ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന അച്യുതാനന്ദ് സേനാവിവരങ്ങൾ ചോർത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിരോധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന റിപ്പോർട്ടർ എന്നു പരിചയപ്പെടുത്തി ഫേസ്ബുക്കിലുടെ പരിചയപ്പെട്ട സ്ത്രീയാണ് ഇയാളിൽ നിന്നും വിവരങ്ങൾ ചോർത്തിയത്. 2016 മുതൽ ഫേസ്ബുക്കിലൂടെ ഇതേ വ്യക്തിയുമായി ബന്ധപ്പെട്ടിരുന്നതായും വിവരങ്ങൾ കൈമാറിയിരുന്നതായും പൊലീസ് കണ്ടെത്തി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ ചോർത്തുന്നതിന് െഎ.എസ്.െഎ നടത്തിയ ഹണിട്രാപ്പാണെന്ന് മനസിലായത്.
