Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

4ജി സേവനം ആരംഭിക്കാനൊരുങ്ങി ബി.എസ്.എൻ.എൽ

text_fields
bookmark_border
ഇന്ത്യയിലുടനീളം 4ജി, 5ജി സേവനങ്ങൾക്കായി 1.12 ലക്ഷം ടവറുകൾ സ്ഥാപിക്കാനാണ് തീരുമാനം
BSNL to launch 4G services
cancel

ന്യൂഡൽഹി: രാജ്യത്തുടനീളം ആഗസ്റ്റിൽ 4ജി സേവനം ആരംഭിക്കാൻ ബി.എസ്.എൻ.എൽ തീരുമാനിച്ചു. ഇന്ത്യയിലുടനീളം 4ജി, 5ജി സേവനങ്ങൾക്കായി 1.12 ലക്ഷം ടവറുകൾ വിന്യസിക്കാനുള്ള ഒരുക്കത്തിലാണ് ബി.എസ്.എൻ.എൽ. കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ പദ്ധതി പ്രകാരം ആഭ്യന്തരമായി നിർമിച്ച സാ​ങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് 4ജി സേവനം യാഥാർഥ്യമാക്കുന്നത്.

ടി.സി.എസും പൊതുമേഖല സ്ഥാപനമായ സി ഡോട്ടും വികസിപ്പിച്ച സാ​ങ്കേതിക വിദ്യ ഉപയോഗിച്ച് പഞ്ചാബിൽ 4ജി സേവനം തുടങ്ങിയിരുന്നു. എട്ട് ലക്ഷം ഉപഭോക്താക്കൾക്കാണ് ബി.എസ്.എൻ.എൽ പഞ്ചാബിൽ 4ജി സേവനം നൽകുന്നത്. 5ജിയിലേക്ക് നവീകരിക്കാവുന്ന 4ജി നെറ്റ്‌വർക്ക് വിന്ന്യസിക്കാൻ ടി.സി.എസ്, തേജസ് നെറ്റ്‌വർക്സ്, സർക്കാർ ഉടമസ്ഥതയിലുള്ള ഐ.ടി.ഐ എന്നിവക്ക് ബി.എസ്.എൻ.എൽ 19,000 കോടി രൂപയുടെ ഓർഡറുകൾ നൽകിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BSNL to launch 4G services across India in August, to use indigenous technology
Next Story