Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബജറ്റ് ഫെബ്രുവരി ഒന്ന്, ശനിയാഴ്ച
text_fieldsbookmark_border
ന്യൂഡൽഹി: ശനിയാഴ്ചയാണെങ്കിലും ഇക്കൊല്ലത്തെ കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിനുത ന്നെ. പാർലമെൻറിെൻറ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സെൻട്രൽ ഹാളിൽ ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതോടെയാണ് തുടക്കം. അന്നു തന്നെ സാമ്പത്തിക സർവേയും പാർലമെൻറിൽ വെക്കും.
ശനിയാഴ്ച ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ ബജറ്റ് അവതരിപ്പിക്കും. ധനാഭ്യർഥനകൾ സഭാ സമിതി പരിശോധിക്കാൻ പാകത്തിൽ ആദ്യപാദ സമ്മേളനം ഫെബ്രുവരി 11ന് അവസാനിക്കും. മാർച്ച് രണ്ടിന് തുടങ്ങുന്ന രണ്ടാംപാദ സമ്മേളനം ഏപ്രിൽ മൂന്നുവരെ നീളും.
Next Story
