Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുക മഞ്ഞ്; നോയിഡയിൽ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: നോയിഡയിൽ ബസ് മറിഞ്ഞ് ഒരു മരണം. 60 യാത്രക്കാരുമായി പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. 14 പേർക്ക് പരിക്കേറ്റു. കനത്ത മഞ്ഞുകാരണം കാഴ്ച മറഞ്ഞതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്.
ഡൽഹി-ഝാൻസി എക്സ്പ്രസ് ഹൈവേയിൽ ഗാൽഗോട്ടിയ യൂനിവേഴ്സിറ്റിക്ക് സമീപത്തുവെച്ച് ബസ് നിർത്തിയിട്ടിരുന്ന കണ്ടൈനറിൽ ഇടിച്ച് മറിയുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് യാത്രക്കാരൻ മരിച്ചതെന്നും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചിരുന്നു.
അതേസമയം ഡൽഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളുൾപ്പെടെ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽ മഞ്ഞുണ്ടാവുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കഴിഞ്ഞദിവസം ന്യൂഡൽഹിയിൽ മൂടൽ മഞ്ഞ് കാരണം നിരവധി വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Next Story

