14 ഇടങ്ങളിൽ ഉപതെരഞ്ഞെടുപ്പ്; വോെട്ടടുപ്പ് തുടങ്ങി
text_fieldsന്യൂഡൽഹി: കർണാടകയിലെ പ്രതിപക്ഷ െഎക്യപ്രകടനത്തിന് പിറകെ ഉത്തർപ്രദേശിലെ കൈരാന അടക്കം നാല് ലോക്സഭാ മണ്ഡലങ്ങളിലേക്കും കേരളത്തിലെ ചെങ്ങന്നൂർ അടക്കം 10 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പുകളുടെ വോെട്ടടുപ്പ് തുടങ്ങി.
ഗോരഖ്പുരിലെയും ഫൂൽപുരിലെയും ബി.ജെ.പി തോൽവിക്കു ശേഷം പ്രതിപക്ഷം സംയുക്ത സ്ഥാനാർഥിയെ നിർത്തി അവരെ നേരിടുന്ന കൈരാനക്ക് പുറമെ മഹാരാഷ്ട്രയിലെ പാൽഘാറിലും ഭണ്ഡറ ഗോണ്ഡ്യയിലും നാഗാലാൻഡിലെ ഏക ലോക്സഭാ സീറ്റിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
കേരളത്തിലെ ചെങ്ങന്നൂരിന് പുറമെ ഉത്തർപ്രദേശിലെ നൂർപുർ, പഞ്ചാബിലെ ശാഹ്കോട്ട്, ബിഹാറിലെ ജോകിഹാട്ട്, ഝാർഖണ്ഡിലെ ഗോമിയ, സില്ലി, മഹാരാഷ്ട്രയിലെ പാലുസ് കഡേഗാവ്, മേഘാലയയിലെ അമ്പാട്ടി, ഉത്തരാഖണ്ഡിലെ തരാളി, പശ്ചിമ ബംഗാളിലെ മഹേഷ്തല എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 31നാണ് വോെട്ടണ്ണൽ.
