ജന്മദിനത്തിൽ സൗജന്യ റേഷൻ നൽകാൻ ആളുകളെ വിളിച്ചുകൂട്ടിയ ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ചതിന് ബി.ജെ.പി എം.എൽ.എക്കെതിരെ കേസെടുത്തു. ജന്മ ദിനത്തിൽ സൗജന ്യ റേഷൻ നൽകാമെന്ന് പറഞ്ഞ് ആളുകളെ സ്വന്തം വസതിയിൽ വിളിച്ചുകൂട്ടിയതിനാണ് ദാദാറാവു കെച്ചെ എന്നയാൾക്കെതിരെ ക േസ്. വാർധ ജില്ലയിലെ അർവി പ്രദേശത്തെ എം.എൽ.എയായ കെച്ചെ ഞായറാഴ്ച രാവിലെ ഒമ്പത് മണിക്കാണ് പ്രദേശത്തെ പാവപ്പെട്ടവരോടും തൊഴിലാളികളോടും തെൻറ വീട്ടിന് പുറത്ത് ഒരുമിച്ചുകൂടാൻ ആവശ്യപ്പെട്ടത്.
എം.എൽ.എയുടെ വാഗ്ദാനം കേട്ടതും നൂറുകണക്കിന് ആളുകൾ വസതിക്കു മുമ്പിൽ സാമൂഹിക അകലംപോലും പാലിക്കാതെ തടിച്ചുകൂടിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് പ്രദേശത്തെ ചിലർ പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞ ജില്ലാ കലക്ടർ ഉടൻ തന്നെ ജനങ്ങളെ പിരിച്ചുവിടാൻ ഉത്തരവിട്ടു. പൊലീസെത്തിയാണ് ജനങ്ങളെ പ്രദേശത്ത് നിന്നും മാറ്റിയത്.
ഇന്ത്യയിലെ കോവിഡ് 19 ഹോട്സ്പോട്ടായി മഹാരാഷ്ട്ര തുടരവേ, ജില്ലാ ഭരണകൂടത്തിെൻറ അനുമതി പോലുമെടുക്കാതെയുള്ള എം.എൽ.എയുടെ നടപടിയെ അധികൃതർ ശക്തമായി വിമർശിച്ചു. എം.എൽ.എക്കെതിരെ നടപടിയെടുക്കാൻ ജില്ലാ ഭരണകൂടം പൊലീസിന് നോട്ടീസും നൽകി. പിന്നാലെ പൊലീസ് ദാദാറാവു കെച്ചെക്കെതിരെ കേസെടുക്കുകയായിരുന്നു.
