Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുട്ടിക്കടത്ത് സംഘത്തെ കണ്ടെത്തി സി.ബി.ഐ; ഏഴ് പേർ അറസ്റ്റിൽ, മൂന്ന് നവജാത ശിശുക്കളെ രക്ഷപ്പെടുത്തി

text_fields
bookmark_border
ഒരു കുട്ടിക്ക് നാല് ലക്ഷം മുതൽ ആറ് ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്
CBI
cancel

ന്യൂ­​ഡ​ല്‍​ഹി: സാമൂഹിക മാധ്യമങ്ങളിൽ പരസ്യം നൽകി കുട്ടികളെ വിൽപന നടത്തുന്നു. ഈ സാഹചര്യത്തിൽ, കു­­​ട്ടി­​ക്ക​ട­​ത്ത് സം­​ഘ​ങ്ങ­​ളെ ല­​ക്ഷ്യ­​മി­​ട്ട് ഡ​ല്‍­​ഹി­​യി​ല്‍ ന­​ട­​ന്ന സി.ബി­​.ഐ നടത്തിയ മൂ­​ന്ന് ന­​വ­​ജാ­​ത­​ശി­​ശു­​ക്ക­​ളെ ര­​ക്ഷപ്പെടുത്തി. ­​ഭ­​വ­​ത്തി​ല്‍ ഏ­​ഴ് പേ­​രെ അ­​റ­​സ്റ്റ് ചെ­​യ്­​ത­​താ­​യി സി­​.ബി.ഐ അറിയിച്ചു. ആ­​റ് ഡ​ല്‍­​ഹി സ്വ­​ദേ­​ശി­​ക​ളും ഹ­​രി​യാ­​ന സ്വ­​ദേ­​ശി​യാ­​യ ഒ­​രാ­​ളു­​മാ­​ണ് പി­​ടി­​യി­​ലാ­​യ­​ത്.

1.5 ദിവസവും 15 ദിവസവും പ്രായമുള്ള രണ്ട് ആൺ ശിശുക്കളെയും ഒരു മാസം പ്രായമുള്ള ഒരു പെൺകുഞ്ഞിനെയും സി.ബി.ഐ രക്ഷപ്പെടുത്തിയത്. ന­​വ­​ജാ­​ത­​ശി­​ശു­​ക്ക­​ളു­​ടെ വി​ല്‍­​പ്പ­​ന വ്യാ­​പ­​ക­​മാ­​യി ന­​ട­​ക്കു­​ന്നെ­​ന്ന വി­​വ​ര­​ത്തെ തു­​ട​ര്‍­​ന്നാ­​ണ് ഡ​ല്‍­​ഹി­​യി­​ലെ ഏ­​ഴി­​ട­​ങ്ങ­​ളി­​ലാ­​യി സി­​.ബി.ഐ പരി​ശോധന ന­​ട­​ത്തി­​യ​ത്. ഒ­​രു ന­​വ­​ജാ­​ത­​ശി­​ശു­​വി­​നാ­​യി നാ­​ല് മു­​ത​ല്‍ ആ­​റ് ല­​ക്ഷം രൂ­​പ വ­​രെ​യാ​ണ് ആ​വ​ശ്യ​ക്കാ​രി​ൽ​നി​ന്ന് സംഘം വാ­​ങ്ങി­​യി­​രു­​ന്ന­​ത്.

ഫേസ് ബുക്ക്, വാട്ട്‌സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പരസ്യങ്ങളിലൂടെ പ്രതികൾ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികളില്ലാത്ത ദമ്പതികളുമായി ബന്ധപ്പെട്ടിരുന്നതായി പറയുന്നു. സംഘാംഗങ്ങൾ അവരുടെ ബയോളജിക്കൽ മാതാപിതാക്കളിൽ നിന്നും വാടക അമ്മമാരിൽ നിന്നും കുഞ്ഞുങ്ങളെ വാങ്ങുകയും അതിനുശേഷം ഒരു കുട്ടിക്ക് നാല് ലക്ഷം മുതൽ ആറ് ലക്ഷം രൂപ വരെ വിലക്ക് കുഞ്ഞുങ്ങളെ വിൽക്കുകയും ചെയ്യും.

കുട്ടികളില്ലാത്ത ദമ്പതികളെ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജ രേഖകൾ ഉണ്ടാക്കി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവത്തിലും ഈ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സി.ബി.ഐ അറിയിച്ചു. സം​ഭ​വ​ത്തി​ൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും കൂടുതൽ കണ്ണികളായ സംഘം ഇതിനുപിന്നിലുണ്ടെന്ന് കരുതുന്നതായും സി.ബി.ഐ ​റി​യി​ച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - CBI arrests 7 members of child trafficking gang
Next Story